Saturday, May 14, 2011

നന്മ

യാ അല്ലാഹ്,
മറ്റിടങ്ങളില്‍
ആരുടെയോ അധീനതയില്‍
ഒളിഞ്ഞിരിക്കുന്ന കുറ്റങ്ങള്‍
നീ എനിക്ക് കാണിച്ച്തരുത്.

എന്നിലെ
ഹൃദയകൂടാരത്തില്‍
ദുര്‍ഗന്ധം വമിക്കുന്ന
ഹീനമായ കുറ്റാണുകളെ
മാത്രം, നീ എനിക്ക്
തുറന്ന് താ...
ഞാന്‍ എത്രെ നീചൻ!!

എന്നിലെ നന്മകള്‍
കാണാതെ പോയാലും
സുഹൃത്തിന്റെ
നന്മകള്‍ തിരിച്ചറിയുവാന്‍
നീ എനിക്ക് കഴിവ്
നല്‍കണമേ...

6 comments:

  1. നീച്ചന്‍!!നീചൻ എന്ന് തിരുത്തുക. കവിത കൊള്ളാം!

    ReplyDelete
  2. ആദ്യത്തെ അഞ്ച് വരികൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.

    ReplyDelete
  3. ഇനിയും നന്നാക്കാം ഭാവുകങ്ങള്...

    ReplyDelete
  4. നീ നിന്നിലും ചെറിയവനെ നോക്കുക്ക

    ReplyDelete
  5. ഈ പ്രാര്‍ത്ഥന കേള്‍ക്കുകയും സ്വീകരിക്കുകയും ചെയ്യുമാറാകട്ടെ..

    ReplyDelete