Monday, July 18, 2011

അല്ലാഹുവിലേക്ക്...

അവിടുത്തെ
ആ തിരുനോട്ടം
അറിഞ്ഞിരുന്നു.
അതുപക്ഷെ,
അവസാനം,എന്നോടു പറഞ്ഞ
ആജ്ഞകളായിരുന്നു എന്ന്
‌അറിയില്ലായിരുന്നു.
അത്ര,ശ്രദ്ധയില്ലാതെ
അശ്രദ്ധനായി, ഞാന്‍
അകലെങ്ങളിലേക്ക്
‌അകന്നു.

അപ്പോള്‍
അവിടെങ്ങളില്‍
ആകസ്മികമായി
അദ്യ്രശ്യനായി
ആ വിരുന്നുക്കാരന്‍
അല്ലാഹുവിന്‍
അറിയിപ്പുമായി
അടുത്തിരുന്നു.
ആ ദൌത്യനിര്‍വ്വഹകാരന്‍.
അസ്രാ ഇല്‍ (അ)

അകലെങ്ങളിലേക്ക്‌
അകലാന്‍ വിധിക്കപ്പെട്ട
അദ്ര്യശ്യനാം
ആത്മാവ്‌
അല്ലാഹുവിന്‍ കല്‍പന
അനുസ്യതമാക്കി
അവിടുത്തെ ചുണ്ടുകളില്‍
അശ്ഹദു മൊഴിഞ്ഞു

അല്ലാഹുവിന്‍
അടുപ്പത്തിലേക്ക്‌
അല്ലാഹുവിന്‍
അനുഗ്രഹത്തിലേക്ക്‌
അല്ലാഹുവിന്‍
അനുരാഗത്തിലേക്ക്
‌അല്ലാഹുവിന്‍
അനന്തമാം ലോകങ്ങളിലേക്ക്‌


*എണ്റ്റെ വല്ല്യുമ്മ ഈ ലോകത്തോട്‌ വിട പറഞ്ഞിട്ട് ഒരു വർഷം തികയുന്നു...
അവരുടെ ആത്മാവിനു സമാധാനവും രക്ഷയും ഉണ്ടാവട്ടെ..
അല്ലാഹു അവരുടെ പരലോകജീവിതം അനുഗ്രഹിക്കുമാറാവട്ടെ

5 comments:

  1. എന്നെ അവസാനമായി കണ്ട് യാത്രയായി....

    മരണം കഴിഞ്ഞ് അടുത്ത ദിവസം എഴുതിയ വരികൾ...

    ReplyDelete
  2. ആമീന്‍ എന്ന് അടിയിലെഴുതാന്‍ അര്‍ഹതയുള്ള വരികള്‍

    ReplyDelete
  3. നാഥന്‍ നമ്മെ സ്വീകരിക്കട്ടെ..!!
    ആമ്മീന്‍.

    ReplyDelete
  4. സ്വീകരിക്കട്ടെ നാഥന്‍ നമ്മെ...ആമ്മീന്‍.

    ReplyDelete
  5. Aaameen........Allaahu anugrahikkatte!!!

    ReplyDelete