![]() |
ഫോട്ടോ : ജാബിർ മലബാരി |
ഇന്നു രാവിലെ കനത്ത മഴയായിരുന്നു.
കഠിനമായി എന്നെ സ്പർശിച്ച വെയിലിനു
വിരാമം കുറിച്ച് തലോടിയിരുന്നു മഴത്തുള്ളികൾ.
സ്വപ്നത്തിലാണെന്ന പോൽ തീർന്നിരുന്നു
ആ മഴത്തുള്ളികിലുക്കം.
നീ വരുമ്പോഴും എന്റെരികെ
പെയ്തിറങ്ങുന്നുണ്ടായിരുന്നു കാർമേഘങ്ങൾ
എന്നിട്ടും പഴയ സൗഹ്ർദത്തിൻ
പങ്കുവെക്കലുകളില്ല.
ഇന്നലെകളുടെ ശോഷിപ്പുകളിൽ
വീണൂടഞ്ഞ മരചില്ലകളും
വൈകുന്നേരങ്ങളിലെ ശാന്തതയിലേക്ക്
വരുന്ന യുവത്വവും
എന്നെ നോക്കി സ്വകാര്യം പറയാറുണ്ട്
"നിള ഇനി എത്ര കാലം ??