Tuesday, June 12, 2012

മഴ പെയ്തിറങ്ങുന്നുണ്ടായിരുന്നു

ഫോട്ടോ : ജാബിർ മലബാരി ഇന്നു രാവിലെ കനത്ത മഴയായിരുന്നു.
കഠിനമായി എന്നെ സ്പർശിച്ച വെയിലിനു
വിരാമം കുറിച്ച് തലോടിയിരുന്നു മഴത്തുള്ളികൾ.
സ്വപ്‌നത്തിലാണെന്ന പോൽ തീർന്നിരുന്നു 
ആ മഴത്തുള്ളികിലുക്കം. 
നീ വരുമ്പോഴും എന്റെരികെ 
പെയ്തിറങ്ങുന്നുണ്ടായിരുന്നു കാർമേഘങ്ങൾ 
എന്നിട്ടും പഴയ സൗഹ്ർദത്തിൻ 
പങ്കുവെക്കലുകളില്ല. 
ഇന്നലെകളുടെ ശോഷിപ്പുകളിൽ 
വീണൂടഞ്ഞ മരചില്ലകളും 
വൈകുന്നേരങ്ങളിലെ ശാന്തതയിലേക്ക്‌
വരുന്ന യുവത്വവും 
എന്നെ നോക്കി സ്വകാര്യം പറയാറുണ്ട്‌
"നിള ഇനി എത്ര കാലം ??

Sunday, May 20, 2012

നിമിഷങ്ങൾ ജീവിതം സമ്മാനിക്കുന്നു


തുരുമ്പ് പിടിച്ച പാലം എന്നോട് പത്ത് വർഷം മുമ്പത്തെ കഥ ഓർമ്മിപ്പിച്ചു. എന്നാലും ആ വഴിയെ ഒന്ന് നടന്നു നോക്കണമെന്നൊരു മോഹം. പൊരിഞ്ഞ വെയിലിൽ പക്ഷികൾ തണൽ തേടി മരച്ചില്ലകൾക്കിടയിൽ അഭയം തേടുമ്പോൾ വഴിയെ തേടി ഞാൻ നടക്കുകയാണ്. മണ്ണു നിറത്തോടു ചേർന്ന ഇരുമ്പു ക്ഷണത്തിനു മുകളിലൂടെ എന്നെ എടുത്തുവെച്ചപ്പോൾ ഞാൻ തന്നെ അറിയാതെ ഒന്നു ഭയന്നു പോയി. മനസ്സിൽ ഞാൻ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത ദുരന്തം എന്നെ തിരിച്ചു വിളിക്കുമാറു ആഴങ്ങളിലേക്ക് കാഴ്‌ച്ചകളെ എത്തി നോക്കി.

 ഒരു മനുഷ്യൻ അകലങ്ങളിൽ നിന്ന്  അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഇടക്കൊകെ അയാൾ താഴോട്ട് നോക്കി നിൽക്കുന്നു. മരണത്തെ ചിന്തിപ്പിക്കുന്ന നര തന്റെ ഭംഗിയെ ഭംഗപ്പെടുത്തിയിട്ടില്ല.  മാപ്പിളമാരുടെ കലിതുണിയും അരപട്ടയും കെട്ടിയുള്ള വേഷവിധാനത്തിന്റെ അവസാന ശ്രേണിയിലെ ഒരു നാമായിരിക്കും എതിരെയുള്ള പുതുപാലത്തിലൂടെ നടന്നു നീങ്ങുന്ന ആ പഴയ കാർന്നവർ. 

പുതിയ പാലത്തിൽ നിൽക്കുന്ന കാർന്നവരോട് പതുക്കെ ഞാൻ ചോദിച്ചു. ഇക്കാ ഈ പഴയ പാലത്തിലൂടെ നടക്കാൻ കഴിയുമോ ? എന്തൊ ക്കാക ഒന്നും കേട്ടില്ല. വിള്ളലുകളിലൂടെ നടന്ന് നീങ്ങി മറ്റൊരു ദുരന്തത്തിനു വഴിവെക്കേണ്ട എന്നു കരുതി സ്വയം പിന്മാറി. ഓരോ നടത്തിലും കുലുങ്ങുന്ന പാതയിൽ അല്പം നേരം നിന്ന് പുതിയ റെയിൽവേ ട്രാക്കിലൂടെ ഒന്നു നടന്നു നോക്കിയാലോ എന്നൊരു മറ്റൊരു മോഹം ജനിച്ചു!! 

പുഴക്കു മീതെ ആയ്ത് കൊണ്ട് കരിങ്കൽ വിരിച്ച പാതക്കു പകരം ഷീറ്റ് വെച്ച ട്രാക്കിലൂടെ നടക്കുമ്പോൾ വല്ല എക്സ്പ്രസ് വന്നാൽ ഞാൻ എങ്ങോട് മാറി നില്കും ?? അതും ഒറ്റപാത . വേറിട്ടു നിൽക്കുന്ന പാതകൾ. കയറി നിൽക്കാൻ ഒരു ഇടവുമില്ല. വാർത്തകൾ വളച്ചൊടിക്കാൻ സാധ്യത  ഉള്ളത് കൊണ്ട് ഞാൻ അതിൽ നിന്നും പിന്മാറി. 

നെക്സ് ലൈനിൽ നിന്ന് പുറത്തേക്ക് കാലിടുത്തു വെച്ചും ചിന്നം വിളിച്ച് അതാ വരുന്നു ചെന്നെ എഗ്മൊർ- മംഗലാപുരം എക്സ്പ്രസ് .  അൽഹംദുലില്ലാഹ്. ഒരു നിമിഷം നേരം കൊണ്ട് കഥ തന്നെ മാറി പോയേന്നെ!! ശ്വാസം തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അടുത്ത ട്രാക്കും കടക്കുവാനുള്ള വേഗം കൂട്ടി. പാലത്തിലേക്ക് സബ്‌വേ കോണിയിലൂടെ കയറി നടപ്പാതയിലേക്ക് എത്തല്ലും. ഈ പാവപ്പെട്ടവനെ ഒന്ന് പിടിച്ചു കുലുക്കി ചീറി പാഞ്ഞ് ഒരു 'ഗരീബ് രഥ്' പോകുന്നു. നടപാതയിലെ പിടുത്ത്മിലായിരുന്നെങ്കിൽ എന്റെ ക്യാമറയുടെ സ്വപ്‌നങ്ങൾ വെള്ളത്തിനടിയിലാക്കി ആകാശത്തേക്ക് നോക്കി വേലലാതി പറഞ്ഞ് ഇരുന്നേന്നെ ഞാൻ....ദൈവം നിമിഷം നേരം കൊണ്ട് യാത്രകളുടെ ഗതി വിഗതികൾ മാറ്റികളയുന്നവനാണ്. അവൻ തന്നെ എല്ലാം നിയന്ത്രിക്കുന്നത് പരിപാലിക്കുന്നതും. അവനെ സ്തുതിച്ച് എന്റെ മടക്കയാത്ര തുടർന്നു. അല്ലെങ്കിലും നാം മടക്കയാത്രയിൽ തന്നെയാണ്. ഓരോ നിമിഷം എത്തിചെരുമ്പോഴും അതിവേഗത്തിൽ തിരിച്ചു ചെല്ലുകയാണ്.  

തിരിച്ചുള്ള നടത്തത്തിൽ എന്നോട് ഒരു നാടൻ നിഷ്‌കളങ്കതയുടെ പുഞ്ചിരി വിടർത്തി കാർന്നവർ  പഴയ കഥകളെ ഓർത്തിക്കുകയായിരിക്കും  കടലുണ്ടി പുഴയുടെ ഓളങ്ങളിലേക്ക്  തിരികെ നോക്കി നിന്നു.