Sunday, May 20, 2012

നിമിഷങ്ങൾ ജീവിതം സമ്മാനിക്കുന്നു


തുരുമ്പ് പിടിച്ച പാലം എന്നോട് പത്ത് വർഷം മുമ്പത്തെ കഥ ഓർമ്മിപ്പിച്ചു. എന്നാലും ആ വഴിയെ ഒന്ന് നടന്നു നോക്കണമെന്നൊരു മോഹം. പൊരിഞ്ഞ വെയിലിൽ പക്ഷികൾ തണൽ തേടി മരച്ചില്ലകൾക്കിടയിൽ അഭയം തേടുമ്പോൾ വഴിയെ തേടി ഞാൻ നടക്കുകയാണ്. മണ്ണു നിറത്തോടു ചേർന്ന ഇരുമ്പു ക്ഷണത്തിനു മുകളിലൂടെ എന്നെ എടുത്തുവെച്ചപ്പോൾ ഞാൻ തന്നെ അറിയാതെ ഒന്നു ഭയന്നു പോയി. മനസ്സിൽ ഞാൻ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത ദുരന്തം എന്നെ തിരിച്ചു വിളിക്കുമാറു ആഴങ്ങളിലേക്ക് കാഴ്‌ച്ചകളെ എത്തി നോക്കി.

 ഒരു മനുഷ്യൻ അകലങ്ങളിൽ നിന്ന്  അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഇടക്കൊകെ അയാൾ താഴോട്ട് നോക്കി നിൽക്കുന്നു. മരണത്തെ ചിന്തിപ്പിക്കുന്ന നര തന്റെ ഭംഗിയെ ഭംഗപ്പെടുത്തിയിട്ടില്ല.  മാപ്പിളമാരുടെ കലിതുണിയും അരപട്ടയും കെട്ടിയുള്ള വേഷവിധാനത്തിന്റെ അവസാന ശ്രേണിയിലെ ഒരു നാമായിരിക്കും എതിരെയുള്ള പുതുപാലത്തിലൂടെ നടന്നു നീങ്ങുന്ന ആ പഴയ കാർന്നവർ. 

പുതിയ പാലത്തിൽ നിൽക്കുന്ന കാർന്നവരോട് പതുക്കെ ഞാൻ ചോദിച്ചു. ഇക്കാ ഈ പഴയ പാലത്തിലൂടെ നടക്കാൻ കഴിയുമോ ? എന്തൊ ക്കാക ഒന്നും കേട്ടില്ല. വിള്ളലുകളിലൂടെ നടന്ന് നീങ്ങി മറ്റൊരു ദുരന്തത്തിനു വഴിവെക്കേണ്ട എന്നു കരുതി സ്വയം പിന്മാറി. ഓരോ നടത്തിലും കുലുങ്ങുന്ന പാതയിൽ അല്പം നേരം നിന്ന് പുതിയ റെയിൽവേ ട്രാക്കിലൂടെ ഒന്നു നടന്നു നോക്കിയാലോ എന്നൊരു മറ്റൊരു മോഹം ജനിച്ചു!! 

പുഴക്കു മീതെ ആയ്ത് കൊണ്ട് കരിങ്കൽ വിരിച്ച പാതക്കു പകരം ഷീറ്റ് വെച്ച ട്രാക്കിലൂടെ നടക്കുമ്പോൾ വല്ല എക്സ്പ്രസ് വന്നാൽ ഞാൻ എങ്ങോട് മാറി നില്കും ?? അതും ഒറ്റപാത . വേറിട്ടു നിൽക്കുന്ന പാതകൾ. കയറി നിൽക്കാൻ ഒരു ഇടവുമില്ല. വാർത്തകൾ വളച്ചൊടിക്കാൻ സാധ്യത  ഉള്ളത് കൊണ്ട് ഞാൻ അതിൽ നിന്നും പിന്മാറി. 

നെക്സ് ലൈനിൽ നിന്ന് പുറത്തേക്ക് കാലിടുത്തു വെച്ചും ചിന്നം വിളിച്ച് അതാ വരുന്നു ചെന്നെ എഗ്മൊർ- മംഗലാപുരം എക്സ്പ്രസ് .  അൽഹംദുലില്ലാഹ്. ഒരു നിമിഷം നേരം കൊണ്ട് കഥ തന്നെ മാറി പോയേന്നെ!! ശ്വാസം തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അടുത്ത ട്രാക്കും കടക്കുവാനുള്ള വേഗം കൂട്ടി. പാലത്തിലേക്ക് സബ്‌വേ കോണിയിലൂടെ കയറി നടപ്പാതയിലേക്ക് എത്തല്ലും. ഈ പാവപ്പെട്ടവനെ ഒന്ന് പിടിച്ചു കുലുക്കി ചീറി പാഞ്ഞ് ഒരു 'ഗരീബ് രഥ്' പോകുന്നു. നടപാതയിലെ പിടുത്ത്മിലായിരുന്നെങ്കിൽ എന്റെ ക്യാമറയുടെ സ്വപ്‌നങ്ങൾ വെള്ളത്തിനടിയിലാക്കി ആകാശത്തേക്ക് നോക്കി വേലലാതി പറഞ്ഞ് ഇരുന്നേന്നെ ഞാൻ....



ദൈവം നിമിഷം നേരം കൊണ്ട് യാത്രകളുടെ ഗതി വിഗതികൾ മാറ്റികളയുന്നവനാണ്. അവൻ തന്നെ എല്ലാം നിയന്ത്രിക്കുന്നത് പരിപാലിക്കുന്നതും. അവനെ സ്തുതിച്ച് എന്റെ മടക്കയാത്ര തുടർന്നു. അല്ലെങ്കിലും നാം മടക്കയാത്രയിൽ തന്നെയാണ്. ഓരോ നിമിഷം എത്തിചെരുമ്പോഴും അതിവേഗത്തിൽ തിരിച്ചു ചെല്ലുകയാണ്.  

തിരിച്ചുള്ള നടത്തത്തിൽ എന്നോട് ഒരു നാടൻ നിഷ്‌കളങ്കതയുടെ പുഞ്ചിരി വിടർത്തി കാർന്നവർ  പഴയ കഥകളെ ഓർത്തിക്കുകയായിരിക്കും  കടലുണ്ടി പുഴയുടെ ഓളങ്ങളിലേക്ക്  തിരികെ നോക്കി നിന്നു.

4 comments:

  1. നോക്കീം കണ്ടുമൊക്കെ നടക്കൂ ജബിറെ.

    ReplyDelete
  2. നന്നായി.രക്ഷ്പെട്ടല്ല്. എന്റെ വീടിനടുത്ത് ട്രെയിനില്ല.സ്കൂൾകാലഘട്ടത്തിൽ ഞാൻ ആദ്യം കണ്ണൂരിൽ പോയപ്പോൾ ഗുഡ്സ്‌ട്രയിനിന്റെ അടിയില്ലൂടെ പാളം മുറിച്ച് കടന്നതോർത്ത് പോയി.ഫ്രണ്ട്സ് ഒക്കെ കടന്നിട്ടും, പോണോന്ന് ആലോചിച്ച് അവസാനം കടന്നപ്പോഴേക്കും ട്രെയിൽ എടുത്തു. എങ്ങനെയോ ചാടി ഇറങ്ങി രക്ഷപെട്ടു... ഹോ.

    ReplyDelete
  3. പടച്ചോൻ കാക്കട്ടെ..

    ReplyDelete
  4. എല്ലാത്തിനും,ദൈവം സാക്ഷി...
    പക്ഷെ...നമുക്ക് അതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും,സമയം ഇല്ല...

    ReplyDelete