Wednesday, November 30, 2011

ശിഷ്ടം


കാലം പഴകി തീർത്ത ദുരന്തം
എൻ മനസ്സിലും അലതല്ലുകയാണോ?
എങ്ങും മൗനത്തിൽ ചാലിച്ച വാക്കുകൾ മാത്രം വരയിടുന്നു.
പ്രതീക്ഷകളുടെ അസ്‌തമയം കണ്ടുതുടങ്ങിയോ?
എത്ര നേരം നിന്നെ ആലോച്ചിട്ടും ഒന്നും ഓർമ്മകളില്ലാതെ
മറന്നുപോയ നിമിഷങ്ങളായി മാത്രം ജീവിതം കണക്കാക്കിയോ?
എവിടെയും വെള്ളപ്പാച്ചിലിൽ  ഒഴുകി വന്ന ശിഷ്ടങ്ങളുടെ സമൃതിപഥങ്ങളായി,
നാളെക്കു വേണ്ടി മാറ്റി കുറിച്ച വീഥികളിൽ ആരുമില്ലാതെയാക്കുമോ?
ഏകാന്തപഥികനായി ഞാനൊരു കൂട്ടുക്കാരനെ അന്വേഷിച്ച്
ദൂരങ്ങളിൽ നിന്നു ദൂരങ്ങളിലേക്ക് വഴി താണ്ടാനാവാത്തെ നിൽക്കുമോ?

ചോദ്യങ്ങൾ മാത്രമായി അവശേഷിക്കില്ല.....
ഉത്തരങ്ങൾ കണ്ടെത്തിയാലും ഇല്ലെങ്കിലും......


-സുഫ്‌സിൽ

Saturday, November 12, 2011

കാലം മായ്ച്ച പുഞ്ചിരി"ഇജ്ജ്  എന്താ ഇങ്ങ്നാ കാട്ട്ണ്" ബീവാത്തുമ്മ ഉറക്കെ ചോദിച്ചു കൊണ്ടിരുന്നു,  "മരിയാതക്ക് ഇങ്ങള് അങ്ങോട്ട് കയറിക്കോ" മൊയ്‌തീൻ ട്രെയിനിലേക്ക് ഉമ്മയെ ഉന്തിക്കയറ്റി. 

"യാത്രക്കാരുടെ ശ്രദ്ധക്ക്... ട്രെയിൻ നമ്പർ 16306, കണ്ണൂരിൽ നിന്നും ഏറണാകുളം വരെ പോകുന്ന കണ്ണൂർ- ഏറണാകുളം ഇന്റർ സിറ്റി എക്സ്പ്രസ്സ് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നു" അനൌണ്സ്മെന്റിനിടയിലും.. ബീവാത്തുമ്മയുടെ ശബ്‌ദം ഉറക്കെ കേൾക്കുന്നുണ്ടായിരുന്നു. ആരോ ബലം പ്രയോഗിച്ച്  കൊണ്ട് പോകും പോലെയുള്ള കാഴ്ച്ച മറ്റു യാത്രികരുടെ മുഖങ്ങളിൽ പതിഞ്ഞു നിൽക്കുന്നു. " എന്റെ റബ്ബേ, ഇങ്ങോട്ടാ ഈ യാത്ര ? എന്റെ മകൻ എന്നോട്.....!!! " ബീവാത്തുമ്മ ആത്മഗതം ആരും അറിയാതെ പറഞ്ഞു കൊണ്ടിരുന്നു. തിക്കിതിരക്കി  സ്നേഹാലയം എന്നു പേരിട്ടു വിളിക്കുന്ന വൃദ്ധസദനത്തിലേക്കുള്ള യാത്രയിൽ ഉമ്മാക്കു മൊയ്തീൻ സീറ്റു ഒപ്പിച്ചു കൊടുത്തു.

മനസ്സിന്റെ നൊമ്പരങ്ങളെ ദൈവത്തോട് പറയുന്ന കാഴ്ച്ച, ചുവന്ന കുഞ്ഞുടുപ്പിട്ട പാറുക്കുട്ടിയുടെ കണ്ണുകളിലേക്കും ഒരു അപായ സൂചന എന്നോണെം എത്തി. അവൾ കുറെ നേരം വരണ്ടു കീറിയ  ബീവാത്തുമ്മയുടെ മുഖത്തേക്കു നോക്കിയിരുന്നു. അക്രമിന്റെ നേരെ പാറുക്കുട്ടി തന്റെ ചെറുചുണ്ടിലൂടെ സ്വകാര്യം ചോദിച്ചു : "എന്താ വല്ല്യുമ്മ വല്ലാത്തെയിരിക്കുന്നു ഇക്കാ ?" തന്റെ ചിന്തകളെ സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് വലിച്ചു ചേർക്കാതെ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ലെന്ന ഭാവത്താൽ "ആആആ "എന്ന ഉത്തരമില്ലാ ഉത്തരം നൽകി അക്രം രക്ഷപ്പെട്ടു.

അതിവേഗത്തിൽ ബഹുദൂരം പിന്നിടുന്ന ട്രെയിനിലെ ജനാലകളിലൂടെ ഹരിതഭംഗിയിൽ വയലുകളിലേക്ക് കുഞ്ഞു കണ്ണുകളെ തിരിച്ചുവെച്ചു പാറുക്കുട്ടി വലിയലോകത്തെ ആലോചിച്ചിരുന്നു.

Sunday, October 2, 2011

പ്രണയലേഖനം

പ്രിയപ്പെട്ട സഖി,

ഈ സഖി എന്നാൽ സുഹൃത്ത് എന്നല്ലേ, ദൂരെ ദിക്കിൽ നിന്നു ഞാൻ അറിയാത്ത നിനക്കായി, നീ അറിയാത്ത എനിക്കായി,

ഈ വാക്കുകൾ മനസ്സിലൂടെ സഞ്ചരിക്കുമ്പോൾ എന്തു ചിന്തകളായിരിക്കും നിന്റെ മനതാരിലേക്ക് വന്നുചേരുക?. ഒരുപാട് കാലം ഈ വാക്കുകളിലൂടെ, എന്റെ മനസ്സിന്റെ താളങ്ങൾ എഴുത്തിന്റെ വഴികളിലേക്ക് എത്തിക്കമെന്ന് ആഗ്രഹിച്ചിരുന്നത് . അക്ഷരങ്ങൾ ആരോട് സംസാരിക്കുമെന്ന് എനിക്കറിയില്ല. നേരിട്ട് ആരോടും ഞാൻ അധികമൊന്നും സംസാരിക്കാറുമില്ല,പിന്നെ തുടക്കമിട്ടാൽ സംസാരിച്ചിരിക്കും അതുവരെ നീയോ ഞാനോ ക്ഷമിച്ചിരിക്കണം. ഒരു പ്രണയലേഖനത്തിനോ കത്തിനോ യാതൊരു പ്രസ്‌ക്തിയും ഇന്നു കാണുന്നില്ല. എന്നാലും ഞാൻ ആ പഴഞ്ചൻ (!) ഏർപ്പാട് ഇഷ്ടപ്പെടുന്നുണ്ട്. പക്ഷെ അതിൽ മൊത്തം പഞ്ചാര മിഠായികൾ കൊണ്ട് നിനക്കോ എനിക്കോ പ്രമേഹം വരുത്താൻ ആഗ്രഹിക്കുന്നുമില്ല. 

എന്റെ മനസ്സിലെ പ്രണയത്തിന്റെ അവസ്‌ഥ എനിക്ക് ഇപ്പോഴും പിടുത്തം കിട്ടിയിട്ടില്ല. ആരോടും പ്രണയാഭ്യർത്ഥന നടത്തിയിട്ടുമില്ല (!) കാരണം എന്റെ ചിന്താഗതികൾ തുറന്നു പറയാൻ ഒരു സഖി വേണ്ടേ! കലാലയത്തിൻ സുന്ദര നിമിഷങ്ങളിൽ പല സുഹ്ർത്തുകൾ പ്രണയത്തിന്റെ എസ്.എം.എസുകളൂം രാത്രിയുടെ നീണ്ട യാമങ്ങളിലെ സംസാരങ്ങളും നടത്തുന്ന കാഴ്ച്ചകൾ എന്നെ ഒരു കാമുകനാക്കുവാൻ ആഗ്രഹിപ്പിച്ചിട്ടില്ല. ഒരു നിലാവിലുള്ള രാത്രി എന്റെ കൂട്ടുകാരോട് എന്റെ സ്വപ്‌നങ്ങളെ കുറിച്ച് പറഞ്ഞിരുന്നു . അതിൽ നീ എന്ന അവളുമുണ്ടായിരുന്നു . അന്ന് തൂവെള്ളയിൽ പ്രകാശം ചൊരിഞ്ഞിരുന്ന അമ്പിളിതിങ്കൾ എന്നെ നോക്കി ഒരുപാട് നേരം പുഞ്ചിരി തൂകി. 


സ്വപ്‌നങ്ങളെ കുറിച്ച് സംസാരിക്കാൻ ഏറ്റവും കൂടൂതൽ താൽപര്യപെടുന്നവനാനു ഞാൻ. ആ സ്വപ്‌നങ്ങൾ യഥാർത്ഥ്യത്തിൽ വെളിച്ചം തന്നില്ലെങ്കിലും, സുന്ദരമായ നിറങ്ങളിൽ വരച്ചെ ടുത്ത ചിത്രങ്ങൾ മനസ്സിൽ എന്നും സൂക്ഷിച്ചു വെച്ച് കൊണ്ടിരിക്കും. കുട്ടികാലത്ത് കടലാസിൽ പൂക്കളുടെയും ശലഭങ്ങളുടെയും ചിത്രങ്ങൾ (!) വരച്ച് അലമാരയിൽ സൂക്ഷിച്ചു വെക്കുമായിരുന്നു, അൽഭുതങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയിൽ. അതുപോലെ ഇന്നും അങ്ങനെ കുറെ ചിത്രശലഭങ്ങളെ എന്റെ മനമെന്ന പൂന്തോട്ടത്തിൽ വളർത്തുന്നു . ഒരു സ്വപ്‌ന ജീവി തന്നെ ഞാൻ, എന്റെ കൂട്ടുകാരോട് പറഞ്ഞ സ്വപ്നത്തിലെ സുന്ദരിയായ ഒരു പെൺകുട്ടിയെ കുറിച്ച് നിനക്ക് അറിയണ്ടേ !!

എന്നെ പോലെ നിന്നെ പോലെ എന്നും തന്റെ കാൻവാസിൽ ചിത്രം നെയ്തിടുക്കുന്നവളാണ്. എത്രയോ അറിയപ്പെട്ടാതെ വിസ്മയങ്ങളായ പൂക്കളെയാണ് അവൾ ആരോടും പറയാതെ സൂക്ഷിച്ചുവെച്ചിരിക്കുന്നത്.വഴിനിറയെ റോസാപ്പൂകളുടെ സുഗന്ധത്തിൽ മതിമറഞ്ഞ് ആർമാദലഹരിയിലാക്കുന്നില്ല അവൾ, മുന്നോട്ടുള്ള യാത്ര തൂടർന്നുകൊണ്ടിരിക്കുകയാണ്. ചിന്തകൾക്ക് ആധുനികതയുടെ കോസ്‌മറ്റിക് തരംഗങ്ങളില്ല. മധുരം ഇഷ്ടപ്പെട്ടുന്നവൾ നറുപുഞ്ചിരി തൂകുന്ന കുഞ്ഞുങ്ങളുടെ ചുണ്ടുകൾക്കും മധുരം പങ്കിടുന്നു. ആത്മാവിന്റെ വെളിച്ചവും സൗന്ദര്യവുമായിരുന്നു അവൾ എന്നും മോഹിച്ചിരുന്നത്. ഇന്നലെകളിലും ഇന്നും കേട്ട് കൊണ്ടിരിക്കുന്ന റാപ്പുകളിൽ നിന്നു വല്ലാതെ അകലം പാലിച്ചിരുന്നവൾ.എന്നേക്കാൾ ദൈവത്തിന്റെ അടുത്തേക്ക് ഓടി ചെല്ലുവാനും കൂടെയുള്ളവരെ കൈപിടിച്ച് സ്വർഗ്ഗത്തിൻ കവാടത്തിലേക്ക് പ്രവേശിപ്പിക്കുവാനും അവൾ വല്ലാതെ ആഗ്രഹിച്ചിടുന്നു. ഓരോ വാക്കുകളും പ്രവർത്തികളുടെ ഫലമായി സ്നേഹത്തിൻ ധാരയായി ഒഴുകിയിടുന്നു.യാത്രകളെ വല്ലാതെ ഇഷ്ടപ്പെടുന്നവൾ മദീന എന്ന സ്വർഗ്ഗത്തിലേക്കായിരുന്നു കണ്ണും നട്ട് നോക്കിയിരുന്നത്.

ആ നോട്ടം എന്നെ വല്ലാതെ ആകർഷിച്ചു. പ്രണയത്തിൽ പൂമൊട്ടുകൾ എന്നിലേക്ക് വിതറിയോ അവൾ. എന്റെ കണ്ണുകൾ ഉണർന്ന് നോക്കിയപ്പോൾ എല്ലാം സ്വപ്‌നമായി  സെക്കന്റുകളിലേക്ക് മാറിയിരുന്നു. ഇപ്പോൾ ആ സ്വപ്നത്തിന്റെ തുടർച്ചയിലേക്ക് നോക്കിയിരിക്കുകയാണ് ഞാൻ.

സഖി, ആ സ്വപ്‌ന സുന്ദരി  നീ ആണോ? നീ എനിക്ക് പറഞ്ഞു തരുമോ ?

Tuesday, August 9, 2011

ഹാപ്പി ഡേയ്‌സ്

യാത്രകളിലെല്ലാം
വഴിതെറ്റാതെ
മുന്നോട്ടുള്ള പ്രയാണത്തിൽ
സങ്കടങ്ങളൂം, സന്തോഷങ്ങളൂം
പങ്കുവെക്കുവാൻ
നൊമ്പരങ്ങളുടെ ഓർമ്മകളിലേക്ക്
വിട പറയും വരെ  (?)
സ്നേഹത്തിൻ സ്വരമായി
ഒന്നുചേരാം...

Thursday, August 4, 2011

തുറന്നെഴുത്ത്‌

ഒരു വരിപോലും 
ഒഴിവാക്കിയില്ല, 
ഒരു നിമിഷം പോലും 
ഓര്‍മ്മ വിട്ടില്ല, 
ഒരു തുറന്നെഴുത്ത്‌ 
പൂര്‍ത്തിയാക്കി, 
എഴുതിയത്‌ മുഴുവന്‍ 
സത്യമായിട്ടും 
അവരെന്നെ കളളനെന്നു വിളിച്ചു 
അവസാനം 
ഞാന്‍ എഴുതി ചേര്‍ത്തു 
``നിങ്ങള്‍ എന്നെ കള്ളനാക്കി'' 
എന്ന കള്ളവും.

Monday, July 18, 2011

ആധുനികത


കുറെ വരച്ചു നോക്കി
കഴിയുന്നില്ല.
പിന്നെ, എഴുതി നോക്കി
പറ്റുന്നില്ല.
അവസാനം, ധരിച്ചു നോക്കി
അതു ഓക്കെ.
കലാകാരൻ ഒരു ജുബക്കുള്ളിൽ
അങ്ങനെ നടന്നു നോക്കി.

അല്ലാഹുവിലേക്ക്...

അവിടുത്തെ
ആ തിരുനോട്ടം
അറിഞ്ഞിരുന്നു.
അതുപക്ഷെ,
അവസാനം,എന്നോടു പറഞ്ഞ
ആജ്ഞകളായിരുന്നു എന്ന്
‌അറിയില്ലായിരുന്നു.
അത്ര,ശ്രദ്ധയില്ലാതെ
അശ്രദ്ധനായി, ഞാന്‍
അകലെങ്ങളിലേക്ക്
‌അകന്നു.

അപ്പോള്‍
അവിടെങ്ങളില്‍
ആകസ്മികമായി
അദ്യ്രശ്യനായി
ആ വിരുന്നുക്കാരന്‍
അല്ലാഹുവിന്‍
അറിയിപ്പുമായി
അടുത്തിരുന്നു.
ആ ദൌത്യനിര്‍വ്വഹകാരന്‍.
അസ്രാ ഇല്‍ (അ)

അകലെങ്ങളിലേക്ക്‌
അകലാന്‍ വിധിക്കപ്പെട്ട
അദ്ര്യശ്യനാം
ആത്മാവ്‌
അല്ലാഹുവിന്‍ കല്‍പന
അനുസ്യതമാക്കി
അവിടുത്തെ ചുണ്ടുകളില്‍
അശ്ഹദു മൊഴിഞ്ഞു

അല്ലാഹുവിന്‍
അടുപ്പത്തിലേക്ക്‌
അല്ലാഹുവിന്‍
അനുഗ്രഹത്തിലേക്ക്‌
അല്ലാഹുവിന്‍
അനുരാഗത്തിലേക്ക്
‌അല്ലാഹുവിന്‍
അനന്തമാം ലോകങ്ങളിലേക്ക്‌


*എണ്റ്റെ വല്ല്യുമ്മ ഈ ലോകത്തോട്‌ വിട പറഞ്ഞിട്ട് ഒരു വർഷം തികയുന്നു...
അവരുടെ ആത്മാവിനു സമാധാനവും രക്ഷയും ഉണ്ടാവട്ടെ..
അല്ലാഹു അവരുടെ പരലോകജീവിതം അനുഗ്രഹിക്കുമാറാവട്ടെ

Wednesday, July 6, 2011

ആശാന്‍


ഭാവങ്ങളില്ലാത്ത 
മുഖങ്ങളില്‍ ഛായം പൂശി 
അരങ്ങില്‍ ആശാന്‍ 
ചമയുമ്പോള്‍ 
വിദേശിയുടെ മുഖത്ത്‌ 
ഭാവങ്ങള്‍ വന്നു 
തുടങ്ങിയിരുന്നു.

Saturday, May 14, 2011

നന്മ

യാ അല്ലാഹ്,
മറ്റിടങ്ങളില്‍
ആരുടെയോ അധീനതയില്‍
ഒളിഞ്ഞിരിക്കുന്ന കുറ്റങ്ങള്‍
നീ എനിക്ക് കാണിച്ച്തരുത്.

എന്നിലെ
ഹൃദയകൂടാരത്തില്‍
ദുര്‍ഗന്ധം വമിക്കുന്ന
ഹീനമായ കുറ്റാണുകളെ
മാത്രം, നീ എനിക്ക്
തുറന്ന് താ...
ഞാന്‍ എത്രെ നീചൻ!!

എന്നിലെ നന്മകള്‍
കാണാതെ പോയാലും
സുഹൃത്തിന്റെ
നന്മകള്‍ തിരിച്ചറിയുവാന്‍
നീ എനിക്ക് കഴിവ്
നല്‍കണമേ...

Monday, March 28, 2011

അകലം

മരണമെന്ന
വാതില്‍
അകലങ്ങളിലല്ല,
പ്രണയത്തിന്‍
കല്പടവുകളില്‍
നീ എന്നെ
കണ്ടപ്പോള്‍.

Sunday, March 27, 2011

ഓര്‍മ്മ

ഓരോ നിമിഷങ്ങളെ
വാരി വലിച്ചെറിഞ്ഞിരുന്നു.
എവിടെയൊക്കെ നിന്നു
ചിലത് കണ്ടെടുത്തു
ഓര്‍മ്മകളായി
ഞാന്‍ അവയെ
കൂടെ കൂട്ടി...

Saturday, March 19, 2011

മാതൃത്വം

കരഞ്ഞു തീരുന്നത് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മില്‍ക്കെന്നു പറയപ്പെടുന്ന കാലിത്തീറ്റ വായില്‍ കുത്തിതിരിക്കുമ്പോഴാണ്‍. പിന്നൊരിക്കല്‍ അചഛനുമായി നഗരം ചുറ്റുവാനിറങ്ങിയമ്പോഴാണ്‍ 'മുലപ്പാല്‍ ഐസ്ക്രീം ല്‍ഭിക്കും' എന്ന ബോര്‍ഡ് കാണുന്നത്. അങ്ങനെ ആദ്യമായി ആരുടെയോ വില്‍ക്കപ്പെട്ട മാതൃത്വത്തിന്റെ രുചി അറിഞ്ഞത്.

Sunday, March 6, 2011

പിഴവുകള്‍

ബ്ലോഗിലിരുന്ന്
കവിതകളെന്നു പറയുന്നവ
കടലാസുകളിലേക്കല്ല,
ക്രിസ്റ്റ്ല്‍ ദൃശ്യമേക്കുന്ന സക്രീനില്‍
തെളിച്ചപ്പോള്‍.


അക്കരെയിരുന്നു
ഒരാള്‍
ഞാന്‍ കീബോര്‍ഡില്‍
അമര്‍ത്തിയ വാക്കുകള്‍
സുന്ദരമായി നിമിഷങ്ങളില്‍
വിക്ഷിച്ചപ്പോള്‍


എഡിറ്റരായിരുന്നു
ഞാന്‍
പിഴവുകള്‍ തീര്‍ക്കാതെ
അക്ഷരങ്ങളെ
പാകപെടുത്തിയപ്പോള്‍

അന്ധാളിപ്പിലായിരുന്നു
അയാള്‍
പ്രകൃതി വിഷയമായിട്ടും
ഭാവനകളെ
ചിറക് വിടര്‍ത്തിയപ്പോള്‍

അറകളില്ലായിരുന്നു
വയസ്സ്
മുന്നോട്ട് നീങ്ങിയത്
അങ്ങനെ തീര്‍ത്ത
ചിന്തകള്‍
ചുമരുകള്‍ പടുത്ത
കെട്ടുകള്‍ക്കുള്ളില്‍
ഒതുങ്ങിയപ്പോള്‍


അസഹന്യമായിരുന്നു
പുറംലോകം
സഞ്ചരിച്ചു കാഴ്ച്ചകളെ
കണ്ണൂകള്‍കുള്ളില്‍
പകര്‍ത്തിയപ്പോള്‍

അനക്കപ്പെട്ടിരുന്നു
ബാല്യങ്ങള്‍
വിതറിയ എന്‍ഡോസള്‍ഫാന്നാല്‍
കണ്ടു നില്‍ക്കാതെ
മടങ്ങിയപ്പോള്‍

ബാക്കിയായിരുന്നു
യാത്രകള്‍
ഇനിയും ദൂരെ
ഏറെ, എന്നാലും
കാവ്യ ഇതിഹാസങ്ങളില്‍ വിവരിച്ച
പ്രകൃതി രമണീയത
എവിടെയും സുന്ദരമാകപെട്ടില്ല
മൃത്യന്‍ അഹങ്കരിക്കുപ്പോള്‍

Sunday, February 27, 2011

കൂട്ടുക്കാരന്‍

കഥയിലെ
കഥാപാത്രവും
കവിതയിലെ
കാമുകിയും
കാഴ്ചകളിലെ
കൌതുകവും
കേള്‍ക്കുന്ന
ഗാനവും
എന്നോടു
പറയുന്നത്
സ്വപ്നങ്ങളെ
സ്നേഹിച്ച
കൂട്ടുക്കാരനെ
കുറിച്ചായിരുന്നു

Sunday, February 6, 2011

വാക്കുകള്‍ - സൗമ്യക്ക് ആദരാഞ്ജലികള്‍

കല്ലുകള്‍
തീവണ്ടികള്‍ക്ക് മീതെ
തീപ്പൊരി പോലെ
പറന്നു വീഴ്ന്നാലും
എന്റെ വീഴ്ച്ചയെ
നീ ക്രൂരമായി
നോക്കി നിന്നില്ലേ,

രാഷ്ട്രീയം
എന്തിനു പറയണം
എ.സി മുറിയിലിരുന്ന്
ക്യാമറകണ്ണുകളെ നോക്കി

ഞാന്‍ ഒറ്റക്ക്
ഇരിക്കുമ്പോള്‍
നിനക്ക്
കാമകണ്ണുകളല്ലേ

കല്ലുകളും
കുറഞ്ഞ ദൈര്‍ഘ്യമുള്ള
വാക്കുകള്‍
എന്റെ കല്ലറക്കു മീതെ
വെച്ചോള്ളൂ
നിനക്ക് പറഞ്ഞു നടക്കാന്‍

ആരുടെ കുസൃതി?

അവിടെ
അശാന്തി പടര്‍ന്ന നേരം
കുറെ നേരം,
കുറെ ദൂരം,
നടന്നു. എത്തി
ഇവിടെ

അവനും അവളും
അചഛനും അമ്മയും
അകലങ്ങളില്ലാതെ
അസ്തമയ നിമിഷങ്ങളില്‍
വിദൂരതയിലേക്ക്,
തിരമാലകളോടപ്പം

മണലുകള്‍ തീര്‍ത്ത
ചില്ലുകൊട്ടാരം
അറിയാതെ,
അവന്റെ കാല്പാദങ്ങള്‍ക്കിടയില്‍
ഞെരിഞമര്‍ന്നു

ഒടഞ്ഞ ചില്ലുകള്‍
തിര്ക്കും മുറിവുകള്‍
അവളുടെ കളിവീട്
അവനോട് തീര്‍ത്തിരുന്നു

അറിയാതെ
തീരത്തിനടുത്ത്
കുസൃതിയുടെ
വികൃതി

ആരുടെ
പിറകിലായിരുന്നുവോ
മുമ്പിലായിരുന്നുവോ?
അറിയില്ല
ദൂരേക്ക് അവളുമായി
കടന്നുപോയി

ഇവിടെ വന്നത്
തിരമാലകള്‍
ബാക്കിയാക്കി
തിരികാനായിരുന്നു

പക്ഷെ..
അവനെ ദൂരെക്കു
യാത്രയാക്കി
തിരമാലകള്‍ വിണ്ടും
തീരത്തോട് തന്നെ...


ആരുടെ കുസൃതി?
വികൃതി?

Thursday, February 3, 2011

റബ്ബീ... നീ എനിക്ക് തരില്ലേ?

മനതാരിലെ എന് രാജകുമാരീ
നീ എവിടെ?
നിന് വിരലുകളിലെ ഓരോ വചനവും
സുന്ദരകടാക്ഷമായിരുന്നില്ലേ എനിക്ക്,
അല്ല,
അത്, എ­ന്‍ കവിളുകളിലേക്കുള്ള ചുംബനമായിരുന്നു.

ഹബീബഃ,
സ്നേഹത്തിന് സ്നേഹം
എങ്ങനെ ഞാ­ന്‍ നിനക്ക് കാട്ടിത്തരും.
എന് കൈകളിലെ വാക്കുകളൊന്നും
എ­ന്‍ സ്­നേഹത്തി­ന്‍ ദൂതാവുന്നില്ലല്ലോ,
ചുംബനമേ, സ്­നേഹത്തി­ന്‍ സൂജൂദാകാ­ന്‍ നിനക്കാകില്ല...
സ്­നേഹത്തിന്റെ പരിധി തെളിയിക്കാ­ന്‍ നിനക്കാകുമായിരുന്നെങ്കി­ല്‍
മറ്റ് ചുംബനങ്ങ­ള്‍ സൃഷ്­ടിക്കപ്പെടുമായിരുന്നില്ല.

മുത്തേ,
സന്തോഷത്തി­ന്‍ നേരത്ത്
നിന്നെ സന്തോഷിപ്പിക്കുന്നതിനെക്കാ­ള്‍
എനിക്കിഷ്­ടം നിന്നെ നിരാശപ്പെടുത്തിയിട്ട് കെട്ടിപ്പിടിക്കാനാണ്,
അന്നേരം നിനക്ക് എന്നോട് അനുകമ്പ തോന്നുമ്പോ­ള്‍
അതെന്നിലെ സ്­നേഹത്തി­ന്‍ മാറ്റിനെ വള­ര്‍ത്തില്ലേ !

സുന്ദരപുഷ്പമേ,
എന്നെ സങ്കടപ്പെടുത്താതിരിക്കാനുള്ള നിന് വാക്കുക­ള്‍
എനിക്ക് തീക്കനലാണ്.

നീന് ശരീരം എവിടെയാന്നെങ്കിലും,
നിന് മനസ്സു എപ്പോഴും എന്റെ കൂടെ തന്നെ

എന് സ്നേഹം നിന്നില് അലിയുമ്പോള്
നീന്നെയും എന്നെയും
അവിടുത്തേക്ക് സമ­ര്‍പ്പിക്കാ­ന്‍ അനുവദിക്കുമോ?

'അറിയില്ല' എന്ന വാക്കിനു
സ്നേഹത്തിന് ചിന്തകളെ കൈമാറുവാന് കഴിയുന്നത്
നിന്നെ നിഷ്കളങ്കത തന്നെ.

റബ്ബീ, ഹൃദയവും ആത്മാവും നിന്നിലാണ്,
ഞാനും അവള് എന്ന ഞാനും നിന്നിലേക്കാണ്,
ആ യാത്രയില് ഞങ്ങളെ ഒരുമിപ്പിക്കുമോ?

റബ്ബീ, ഞങ്ങളുടെ നാമത്തിലുള്ളത്
സത്യത്തി­ല്‍ ആ മാതൃകാദമ്പതിക­ളുടേതല്ലേ...

കരുണകടലേ, ലോകാനുഗ്രഹിയായ നിന്റെ സ്­നേഹപാത്രത്തെ
ഏതൊരു മഹതീരത്നത്തിനേ­ല്‍പിച്ചോ
അന്നേരമുള്ള നിന്റെ കരുണയുടെ ഒരംശമാണ്
ഞാനും ആ ഉജ്ജ്വലസൂര്യദമ്പതികളുടെ
മഹത്വത്തി­ല്‍ നിന്ന് കാംക്ഷിക്കുന്നത്.....