Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Wednesday, November 30, 2011

ശിഷ്ടം






കാലം പഴകി തീർത്ത ദുരന്തം
എൻ മനസ്സിലും അലതല്ലുകയാണോ?
എങ്ങും മൗനത്തിൽ ചാലിച്ച വാക്കുകൾ മാത്രം വരയിടുന്നു.
പ്രതീക്ഷകളുടെ അസ്‌തമയം കണ്ടുതുടങ്ങിയോ?
എത്ര നേരം നിന്നെ ആലോച്ചിട്ടും ഒന്നും ഓർമ്മകളില്ലാതെ
മറന്നുപോയ നിമിഷങ്ങളായി മാത്രം ജീവിതം കണക്കാക്കിയോ?
എവിടെയും വെള്ളപ്പാച്ചിലിൽ  ഒഴുകി വന്ന ശിഷ്ടങ്ങളുടെ സമൃതിപഥങ്ങളായി,
നാളെക്കു വേണ്ടി മാറ്റി കുറിച്ച വീഥികളിൽ ആരുമില്ലാതെയാക്കുമോ?
ഏകാന്തപഥികനായി ഞാനൊരു കൂട്ടുക്കാരനെ അന്വേഷിച്ച്
ദൂരങ്ങളിൽ നിന്നു ദൂരങ്ങളിലേക്ക് വഴി താണ്ടാനാവാത്തെ നിൽക്കുമോ?

ചോദ്യങ്ങൾ മാത്രമായി അവശേഷിക്കില്ല.....
ഉത്തരങ്ങൾ കണ്ടെത്തിയാലും ഇല്ലെങ്കിലും......


-സുഫ്‌സിൽ

Tuesday, October 12, 2010

അതീതം






ഞാന്‍ അശക്തനാണ്


(അതീതം)

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് msf അനുസ്മരണ പതിപ്പില്‍ എഴുതിയ കവിത








വാക്കുകളിൽ‌
വാചാലനായി
വര്‍ണ്ണിക്കാനാവുന്നില്ല.

കവിതകളിൽ‌
കാൽപനികമായി
കുറിച്ചെടുക്കാനാവുന്നില്ല.

എഴുത്തുകളിൽ‌
എത്രത്തോളം
എത്തിച്ചേരാനാവുന്നില്ല.

ചിത്രങ്ങളിൽ‌
ചരിത്രത്തെ
ചലിപ്പിക്കാനാവുന്നില്ല.

സംഗീതത്തിൻ‌
സപ്തസ്വരങ്ങൾ‌
സമ്പൂര്‍ണ്ണമാകുന്നില്ല.

ഓർമ്മകൾ
ഓര്‍ത്തെടുക്കുവാനാകുന്നില്ല
ഒരു നൊമ്പരമായി
ഒഴുകിക്കൊണ്ടിരിക്കുകയാണ്.

അവിടുത്തെ
ആ അസാന്നിദ്ധ്യം
അത്രമേല്‍
അശകതനാക്കുകയാണ്.

ഞാൻ‌
അവിടുത്തെ
അവതരിപ്പിക്കുവാൻ‌
അതീതൻ‌

അത്രമേൽ‌
അശകതം
ആ മഹത്വത്തെ
വര്‍ണ്ണിക്കുവാൻ‌........ .......36

Saturday, September 18, 2010

ഓര്‍മ്മ

ഓരോ നിമിഷങ്ങളെ
എണ്ണിയെടുത്തു.
ഓര്‍മ്മകളായി
കരുതിവെച്ചു.

അവിടുത്തെ
ഓര്‍മ്മകള്‍
നഷ്ടപെട്ടാലുള്ള
വേദന
അസഹ്യം.



* റമളാൻ ദിനങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബി(സല്ലാഹു അല്ലെഹി വസലം)യുടെ ഓര്‍മ്മകളിൽ എഴുതിയ കുറിപ്പുകൾ തൂടരും.
ഓരോ രാവുകളെയും അവിടുത്തെ പ്രണയത്താൽ ധന്യമായിരുന്നു. മുപ്പത് ദിനരാത്രങ്ങൾ അവിടുത്തെ സനേഹിക്കുവാനുള്ള നൊമ്പരങ്ങളായിരുന്നു.