Showing posts with label അമ്മ. Show all posts
Showing posts with label അമ്മ. Show all posts

Saturday, November 12, 2011

കാലം മായ്ച്ച പുഞ്ചിരി



"ഇജ്ജ്  എന്താ ഇങ്ങ്നാ കാട്ട്ണ്" ബീവാത്തുമ്മ ഉറക്കെ ചോദിച്ചു കൊണ്ടിരുന്നു,  "മരിയാതക്ക് ഇങ്ങള് അങ്ങോട്ട് കയറിക്കോ" മൊയ്‌തീൻ ട്രെയിനിലേക്ക് ഉമ്മയെ ഉന്തിക്കയറ്റി. 

"യാത്രക്കാരുടെ ശ്രദ്ധക്ക്... ട്രെയിൻ നമ്പർ 16306, കണ്ണൂരിൽ നിന്നും ഏറണാകുളം വരെ പോകുന്ന കണ്ണൂർ- ഏറണാകുളം ഇന്റർ സിറ്റി എക്സ്പ്രസ്സ് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നു" അനൌണ്സ്മെന്റിനിടയിലും.. ബീവാത്തുമ്മയുടെ ശബ്‌ദം ഉറക്കെ കേൾക്കുന്നുണ്ടായിരുന്നു. ആരോ ബലം പ്രയോഗിച്ച്  കൊണ്ട് പോകും പോലെയുള്ള കാഴ്ച്ച മറ്റു യാത്രികരുടെ മുഖങ്ങളിൽ പതിഞ്ഞു നിൽക്കുന്നു. " എന്റെ റബ്ബേ, ഇങ്ങോട്ടാ ഈ യാത്ര ? എന്റെ മകൻ എന്നോട്.....!!! " ബീവാത്തുമ്മ ആത്മഗതം ആരും അറിയാതെ പറഞ്ഞു കൊണ്ടിരുന്നു. തിക്കിതിരക്കി  സ്നേഹാലയം എന്നു പേരിട്ടു വിളിക്കുന്ന വൃദ്ധസദനത്തിലേക്കുള്ള യാത്രയിൽ ഉമ്മാക്കു മൊയ്തീൻ സീറ്റു ഒപ്പിച്ചു കൊടുത്തു.

മനസ്സിന്റെ നൊമ്പരങ്ങളെ ദൈവത്തോട് പറയുന്ന കാഴ്ച്ച, ചുവന്ന കുഞ്ഞുടുപ്പിട്ട പാറുക്കുട്ടിയുടെ കണ്ണുകളിലേക്കും ഒരു അപായ സൂചന എന്നോണെം എത്തി. അവൾ കുറെ നേരം വരണ്ടു കീറിയ  ബീവാത്തുമ്മയുടെ മുഖത്തേക്കു നോക്കിയിരുന്നു. അക്രമിന്റെ നേരെ പാറുക്കുട്ടി തന്റെ ചെറുചുണ്ടിലൂടെ സ്വകാര്യം ചോദിച്ചു : "എന്താ വല്ല്യുമ്മ വല്ലാത്തെയിരിക്കുന്നു ഇക്കാ ?" തന്റെ ചിന്തകളെ സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് വലിച്ചു ചേർക്കാതെ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ലെന്ന ഭാവത്താൽ "ആആആ "എന്ന ഉത്തരമില്ലാ ഉത്തരം നൽകി അക്രം രക്ഷപ്പെട്ടു.

അതിവേഗത്തിൽ ബഹുദൂരം പിന്നിടുന്ന ട്രെയിനിലെ ജനാലകളിലൂടെ ഹരിതഭംഗിയിൽ വയലുകളിലേക്ക് കുഞ്ഞു കണ്ണുകളെ തിരിച്ചുവെച്ചു പാറുക്കുട്ടി വലിയലോകത്തെ ആലോചിച്ചിരുന്നു.

Saturday, March 19, 2011

മാതൃത്വം

കരഞ്ഞു തീരുന്നത് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മില്‍ക്കെന്നു പറയപ്പെടുന്ന കാലിത്തീറ്റ വായില്‍ കുത്തിതിരിക്കുമ്പോഴാണ്‍. പിന്നൊരിക്കല്‍ അചഛനുമായി നഗരം ചുറ്റുവാനിറങ്ങിയമ്പോഴാണ്‍ 'മുലപ്പാല്‍ ഐസ്ക്രീം ല്‍ഭിക്കും' എന്ന ബോര്‍ഡ് കാണുന്നത്. അങ്ങനെ ആദ്യമായി ആരുടെയോ വില്‍ക്കപ്പെട്ട മാതൃത്വത്തിന്റെ രുചി അറിഞ്ഞത്.