ഒരു വരിപോലും ഒഴിവാക്കിയില്ല, ഒരു നിമിഷം പോലും ഓര്‍മ്മ വിട്ടില്ല, ഒരു തുറന്നെഴുത്ത് പൂര്‍ത്തിയാക്കി, എഴുതിയത് മുഴുവന്‍ സത്യമായിട്ടും അവരെന്നെ കളളനെന്നു വിളിച്ചു അവസാനം ഞാന്‍ എഴുതി ചേര്‍ത്തു ``നിങ്ങള്‍ എന്നെ കള്ളനാക്കി'' എന്ന കള്ളവും.
അവിടുത്തെ ആ തിരുനോട്ടം അറിഞ്ഞിരുന്നു. അതുപക്ഷെ, അവസാനം,എന്നോടു പറഞ്ഞ ആജ്ഞകളായിരുന്നു എന്ന് അറിയില്ലായിരുന്നു. അത്ര,ശ്രദ്ധയില്ലാതെ അശ്രദ്ധനായി, ഞാന്‍ അകലെങ്ങളിലേക്ക് അകന്നു. അപ്പോള്‍ അവിടെങ്ങളില്‍ ആകസ്മികമായി അദ്യ്രശ്യനായി ആ വിരുന്നുക്കാരന്‍ അല്ലാഹുവിന്‍ അറിയിപ്പുമായി അടുത്തിരുന്നു. ആ ദൌത്യനിര്‍വ്വഹകാരന്‍. അസ്രാ ഇല്‍ (അ) അകലെങ്ങളിലേക്ക് അകലാന്‍ വിധിക്കപ്പെട്ട അദ്ര്യശ്യനാം ആത്മാവ് അല്ലാഹുവിന്‍ കല്‍പന അനുസ്യതമാക്കി അവിടുത്തെ ചുണ്ടുകളില്‍ അശ്ഹദു മൊഴിഞ്ഞു അല്ലാഹുവിന്‍ അടുപ്പത്തിലേക്ക് അല്ലാഹുവിന്‍ അനുഗ്രഹത്തിലേക്ക് അല്ലാഹുവിന്‍ അനുരാഗത്തിലേക്ക് അല്ലാഹുവിന്‍ അനന്തമാം ലോകങ്ങളിലേക്ക് *എണ്റ്റെ വല്ല്യുമ്മ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒരു വർഷം തികയുന്നു... അവരുടെ ആത്മാവിനു സമാധാനവും രക്ഷയും ഉണ്ടാവട്ടെ.. അല്ലാഹു അവരുടെ പരലോകജീവിതം അനുഗ്രഹിക്കുമാറാവട്ടെ