Tuesday, November 16, 2010

റെയ്ഞ്ച്

ഓര്‍ക്കുട്ട്,
ഫേസ്ബുക്ക്,
പിന്നെ
എസ്.എം.എസും
ബ്ലുടൂത്ത് കൈമാറ്റവും
ജീവിതത്തില്‍
സിഗ്നല്‍ നല്‍ക്കുമ്പോള്‍


ത്യാഗത്തിന്‍
നേരാനുഭവങ്ങളില്ലാതെ,
പരസ്പര വിശ്വാസത്തിന്‍
ബന്ധങ്ങളില്ലാതെ,
സ്നേഹത്തിന്‍
കാരുണ്യ തലോടലില്ലാതെ,
ജീവിതം നേരില്‍
എവിടെയും റെയ്ഞ്ചില്ലാതെ
വട്ടപൂജ്യമാകുകയോ?

3 comments: