Thursday, February 3, 2011

റബ്ബീ... നീ എനിക്ക് തരില്ലേ?

മനതാരിലെ എന് രാജകുമാരീ
നീ എവിടെ?
നിന് വിരലുകളിലെ ഓരോ വചനവും
സുന്ദരകടാക്ഷമായിരുന്നില്ലേ എനിക്ക്,
അല്ല,
അത്, എ­ന്‍ കവിളുകളിലേക്കുള്ള ചുംബനമായിരുന്നു.

ഹബീബഃ,
സ്നേഹത്തിന് സ്നേഹം
എങ്ങനെ ഞാ­ന്‍ നിനക്ക് കാട്ടിത്തരും.
എന് കൈകളിലെ വാക്കുകളൊന്നും
എ­ന്‍ സ്­നേഹത്തി­ന്‍ ദൂതാവുന്നില്ലല്ലോ,
ചുംബനമേ, സ്­നേഹത്തി­ന്‍ സൂജൂദാകാ­ന്‍ നിനക്കാകില്ല...
സ്­നേഹത്തിന്റെ പരിധി തെളിയിക്കാ­ന്‍ നിനക്കാകുമായിരുന്നെങ്കി­ല്‍
മറ്റ് ചുംബനങ്ങ­ള്‍ സൃഷ്­ടിക്കപ്പെടുമായിരുന്നില്ല.

മുത്തേ,
സന്തോഷത്തി­ന്‍ നേരത്ത്
നിന്നെ സന്തോഷിപ്പിക്കുന്നതിനെക്കാ­ള്‍
എനിക്കിഷ്­ടം നിന്നെ നിരാശപ്പെടുത്തിയിട്ട് കെട്ടിപ്പിടിക്കാനാണ്,
അന്നേരം നിനക്ക് എന്നോട് അനുകമ്പ തോന്നുമ്പോ­ള്‍
അതെന്നിലെ സ്­നേഹത്തി­ന്‍ മാറ്റിനെ വള­ര്‍ത്തില്ലേ !

സുന്ദരപുഷ്പമേ,
എന്നെ സങ്കടപ്പെടുത്താതിരിക്കാനുള്ള നിന് വാക്കുക­ള്‍
എനിക്ക് തീക്കനലാണ്.

നീന് ശരീരം എവിടെയാന്നെങ്കിലും,
നിന് മനസ്സു എപ്പോഴും എന്റെ കൂടെ തന്നെ

എന് സ്നേഹം നിന്നില് അലിയുമ്പോള്
നീന്നെയും എന്നെയും
അവിടുത്തേക്ക് സമ­ര്‍പ്പിക്കാ­ന്‍ അനുവദിക്കുമോ?

'അറിയില്ല' എന്ന വാക്കിനു
സ്നേഹത്തിന് ചിന്തകളെ കൈമാറുവാന് കഴിയുന്നത്
നിന്നെ നിഷ്കളങ്കത തന്നെ.

റബ്ബീ, ഹൃദയവും ആത്മാവും നിന്നിലാണ്,
ഞാനും അവള് എന്ന ഞാനും നിന്നിലേക്കാണ്,
ആ യാത്രയില് ഞങ്ങളെ ഒരുമിപ്പിക്കുമോ?

റബ്ബീ, ഞങ്ങളുടെ നാമത്തിലുള്ളത്
സത്യത്തി­ല്‍ ആ മാതൃകാദമ്പതിക­ളുടേതല്ലേ...

കരുണകടലേ, ലോകാനുഗ്രഹിയായ നിന്റെ സ്­നേഹപാത്രത്തെ
ഏതൊരു മഹതീരത്നത്തിനേ­ല്‍പിച്ചോ
അന്നേരമുള്ള നിന്റെ കരുണയുടെ ഒരംശമാണ്
ഞാനും ആ ഉജ്ജ്വലസൂര്യദമ്പതികളുടെ
മഹത്വത്തി­ല്‍ നിന്ന് കാംക്ഷിക്കുന്നത്.....

1 comment:

  1. ചെത്തിമിനുക്കിയ കൊച്ചു കൊച്ചു വാക്കുകളുടെ കാവ്യാത്മകമായ ഒരടുക്കല്‍. സ്നേഹത്തിന്റെ സൗന്ദര്യവും വിശ്വാസത്തിന്‍റെ ശക്തിയും കൊണ്ട് അകവും പുറവും തിളങ്ങുന്നു..
    ആശംസകള്‍..

    ReplyDelete