Sunday, October 2, 2011

പ്രണയലേഖനം

പ്രിയപ്പെട്ട സഖി,

ഈ സഖി എന്നാൽ സുഹൃത്ത് എന്നല്ലേ, ദൂരെ ദിക്കിൽ നിന്നു ഞാൻ അറിയാത്ത നിനക്കായി, നീ അറിയാത്ത എനിക്കായി,

ഈ വാക്കുകൾ മനസ്സിലൂടെ സഞ്ചരിക്കുമ്പോൾ എന്തു ചിന്തകളായിരിക്കും നിന്റെ മനതാരിലേക്ക് വന്നുചേരുക?. ഒരുപാട് കാലം ഈ വാക്കുകളിലൂടെ, എന്റെ മനസ്സിന്റെ താളങ്ങൾ എഴുത്തിന്റെ വഴികളിലേക്ക് എത്തിക്കമെന്ന് ആഗ്രഹിച്ചിരുന്നത് . അക്ഷരങ്ങൾ ആരോട് സംസാരിക്കുമെന്ന് എനിക്കറിയില്ല. നേരിട്ട് ആരോടും ഞാൻ അധികമൊന്നും സംസാരിക്കാറുമില്ല,പിന്നെ തുടക്കമിട്ടാൽ സംസാരിച്ചിരിക്കും അതുവരെ നീയോ ഞാനോ ക്ഷമിച്ചിരിക്കണം. ഒരു പ്രണയലേഖനത്തിനോ കത്തിനോ യാതൊരു പ്രസ്‌ക്തിയും ഇന്നു കാണുന്നില്ല. എന്നാലും ഞാൻ ആ പഴഞ്ചൻ (!) ഏർപ്പാട് ഇഷ്ടപ്പെടുന്നുണ്ട്. പക്ഷെ അതിൽ മൊത്തം പഞ്ചാര മിഠായികൾ കൊണ്ട് നിനക്കോ എനിക്കോ പ്രമേഹം വരുത്താൻ ആഗ്രഹിക്കുന്നുമില്ല. 

എന്റെ മനസ്സിലെ പ്രണയത്തിന്റെ അവസ്‌ഥ എനിക്ക് ഇപ്പോഴും പിടുത്തം കിട്ടിയിട്ടില്ല. ആരോടും പ്രണയാഭ്യർത്ഥന നടത്തിയിട്ടുമില്ല (!) കാരണം എന്റെ ചിന്താഗതികൾ തുറന്നു പറയാൻ ഒരു സഖി വേണ്ടേ! കലാലയത്തിൻ സുന്ദര നിമിഷങ്ങളിൽ പല സുഹ്ർത്തുകൾ പ്രണയത്തിന്റെ എസ്.എം.എസുകളൂം രാത്രിയുടെ നീണ്ട യാമങ്ങളിലെ സംസാരങ്ങളും നടത്തുന്ന കാഴ്ച്ചകൾ എന്നെ ഒരു കാമുകനാക്കുവാൻ ആഗ്രഹിപ്പിച്ചിട്ടില്ല. ഒരു നിലാവിലുള്ള രാത്രി എന്റെ കൂട്ടുകാരോട് എന്റെ സ്വപ്‌നങ്ങളെ കുറിച്ച് പറഞ്ഞിരുന്നു . അതിൽ നീ എന്ന അവളുമുണ്ടായിരുന്നു . അന്ന് തൂവെള്ളയിൽ പ്രകാശം ചൊരിഞ്ഞിരുന്ന അമ്പിളിതിങ്കൾ എന്നെ നോക്കി ഒരുപാട് നേരം പുഞ്ചിരി തൂകി. 


സ്വപ്‌നങ്ങളെ കുറിച്ച് സംസാരിക്കാൻ ഏറ്റവും കൂടൂതൽ താൽപര്യപെടുന്നവനാനു ഞാൻ. ആ സ്വപ്‌നങ്ങൾ യഥാർത്ഥ്യത്തിൽ വെളിച്ചം തന്നില്ലെങ്കിലും, സുന്ദരമായ നിറങ്ങളിൽ വരച്ചെ ടുത്ത ചിത്രങ്ങൾ മനസ്സിൽ എന്നും സൂക്ഷിച്ചു വെച്ച് കൊണ്ടിരിക്കും. കുട്ടികാലത്ത് കടലാസിൽ പൂക്കളുടെയും ശലഭങ്ങളുടെയും ചിത്രങ്ങൾ (!) വരച്ച് അലമാരയിൽ സൂക്ഷിച്ചു വെക്കുമായിരുന്നു, അൽഭുതങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയിൽ. അതുപോലെ ഇന്നും അങ്ങനെ കുറെ ചിത്രശലഭങ്ങളെ എന്റെ മനമെന്ന പൂന്തോട്ടത്തിൽ വളർത്തുന്നു . ഒരു സ്വപ്‌ന ജീവി തന്നെ ഞാൻ, എന്റെ കൂട്ടുകാരോട് പറഞ്ഞ സ്വപ്നത്തിലെ സുന്ദരിയായ ഒരു പെൺകുട്ടിയെ കുറിച്ച് നിനക്ക് അറിയണ്ടേ !!

എന്നെ പോലെ നിന്നെ പോലെ എന്നും തന്റെ കാൻവാസിൽ ചിത്രം നെയ്തിടുക്കുന്നവളാണ്. എത്രയോ അറിയപ്പെട്ടാതെ വിസ്മയങ്ങളായ പൂക്കളെയാണ് അവൾ ആരോടും പറയാതെ സൂക്ഷിച്ചുവെച്ചിരിക്കുന്നത്.വഴിനിറയെ റോസാപ്പൂകളുടെ സുഗന്ധത്തിൽ മതിമറഞ്ഞ് ആർമാദലഹരിയിലാക്കുന്നില്ല അവൾ, മുന്നോട്ടുള്ള യാത്ര തൂടർന്നുകൊണ്ടിരിക്കുകയാണ്. ചിന്തകൾക്ക് ആധുനികതയുടെ കോസ്‌മറ്റിക് തരംഗങ്ങളില്ല. മധുരം ഇഷ്ടപ്പെട്ടുന്നവൾ നറുപുഞ്ചിരി തൂകുന്ന കുഞ്ഞുങ്ങളുടെ ചുണ്ടുകൾക്കും മധുരം പങ്കിടുന്നു. ആത്മാവിന്റെ വെളിച്ചവും സൗന്ദര്യവുമായിരുന്നു അവൾ എന്നും മോഹിച്ചിരുന്നത്. ഇന്നലെകളിലും ഇന്നും കേട്ട് കൊണ്ടിരിക്കുന്ന റാപ്പുകളിൽ നിന്നു വല്ലാതെ അകലം പാലിച്ചിരുന്നവൾ.എന്നേക്കാൾ ദൈവത്തിന്റെ അടുത്തേക്ക് ഓടി ചെല്ലുവാനും കൂടെയുള്ളവരെ കൈപിടിച്ച് സ്വർഗ്ഗത്തിൻ കവാടത്തിലേക്ക് പ്രവേശിപ്പിക്കുവാനും അവൾ വല്ലാതെ ആഗ്രഹിച്ചിടുന്നു. ഓരോ വാക്കുകളും പ്രവർത്തികളുടെ ഫലമായി സ്നേഹത്തിൻ ധാരയായി ഒഴുകിയിടുന്നു.യാത്രകളെ വല്ലാതെ ഇഷ്ടപ്പെടുന്നവൾ മദീന എന്ന സ്വർഗ്ഗത്തിലേക്കായിരുന്നു കണ്ണും നട്ട് നോക്കിയിരുന്നത്.

ആ നോട്ടം എന്നെ വല്ലാതെ ആകർഷിച്ചു. പ്രണയത്തിൽ പൂമൊട്ടുകൾ എന്നിലേക്ക് വിതറിയോ അവൾ. എന്റെ കണ്ണുകൾ ഉണർന്ന് നോക്കിയപ്പോൾ എല്ലാം സ്വപ്‌നമായി  സെക്കന്റുകളിലേക്ക് മാറിയിരുന്നു. ഇപ്പോൾ ആ സ്വപ്നത്തിന്റെ തുടർച്ചയിലേക്ക് നോക്കിയിരിക്കുകയാണ് ഞാൻ.

സഖി, ആ സ്വപ്‌ന സുന്ദരി  നീ ആണോ? നീ എനിക്ക് പറഞ്ഞു തരുമോ ?

24 comments:

  1. വായനയില്‍ ഒരു താളം കിട്ടുന്നുണ്ട്‌.
    എഡിറ്റ്‌ ചെയ്യുമ്പോള്‍ ക്ഷമ കാണിച്ചാല്‍ തനിക്ക് കൊള്ളാം.
    ഇല്ലേല്‍ വായിക്കുന്നവരില്‍ നിന്നും കൊള്ളും.
    അക്ഷരത്തെറ്റിന്റെ കാര്യാ പറഞ്ഞത്.
    ജസ്റ്റ് റിമംബര്‍ ദിസ് !

    വീണ്ടും വരും!

    ReplyDelete
  2. എനിക്കിഷ്ടായി

    ReplyDelete
  3. ഞാന്‍ എവിടെയോ പറയാന്‍ വിട്ടുപോയ അതെ വരികള്‍ .......

    വായിച്ചപ്പോള്‍ മനസ് നിറഞ്ഞു

    ReplyDelete
  4. നന്നായി ജാബിര്‍ .
    ഇത് വായിക്കുമ്പോഴും റമദാന്‍ മാസം മുഴുവനും കവിതയിലൂടെ നീ നടത്തിയ ആത്മീയ പ്രണയ യാത്രകള്‍ തന്നെയാണ് എന്‍റെ മനസ്സില്‍.
    ഇതും ഇഷ്ടായി .
    ആശംസകള്‍

    ReplyDelete
  5. നന്നായി ജാബിര്‍ . പ്രണയ ലേഖനം ഇഷ്ടമായി .. കനൂരാന്‍ പറഞ്ഞ പോലെ അക്ഷര തെറ്റ് ശ്രദ്ധിക്കുക. അത് വായനാ സുഖം കളയും. വേണമെങ്കില്‍ റീ എഡിറ്റ്‌ ചെയ്തു പബ്ലിഷ് ചെയ്യൂ ... ആശംസകള്‍

    ReplyDelete
  6. പുണ്യയാത്രയില്‍ സ്വപ്നങ്ങളില്ല,
    മനസ്സ് ദൈവവുമായി കൈകോര്തിരിക്കുന്ന സമയങ്ങളില്‍ അവന്‍ നമ്മെയും കൊണ്ട് 'ആത്മയാത്രകള്‍ ' നടത്തുന്നു.
    ജാബിര്‍ ,നിന്റെ ഹിജാസ് നിന്റെ സ്വപ്നമല്ല.
    അവിടുത്തെ മണല്‍തരികളില്‍ നിന്റെ നഗ്നപാദം ചുംബിക്കുന്നു .

    ReplyDelete
  7. നല്ല post ഭാവുകങ്ങള്‍...

    ReplyDelete
  8. എന്റെ കണ്ണുകൾ ഉണർന്ന് നോക്കിയപ്പോൾ എല്ലാം സ്വപ്‌നമായി സെക്കന്റുകളിലേക്ക് മാറിയിരുന്നു.
    താങ്കളുടെ സ്വപ്നം പൂവണിയട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  9. ആ ദിവ്യസ്വപ്നത്തിന് തുടര്‍ച്ചയുണ്ടാവട്ടെ
    ആ തുടര്‍ച്ച ലകഷ്യത്തിലെത്തട്ടെ !

    ReplyDelete
  10. പ്രണയ ലേഖനം ഇഷ്ടമായി.... അക്ഷര തെറ്റ് വായനയുടെ സുഖം കളയുന്നു കേട്ടോ...കണ്ണൂരാന്‍ പറഞ്ഞത് കേട്ടല്ലോ അല്ലെ..?

    ReplyDelete
  11. നിശബ്ദ പ്രണയം... അത് തന്നെയല്ലേ യഥാര്‍ത്ഥത്തില്‍ ആത്മാര്‍ഥമായ പ്രണയം..?? പറയാന്‍ കഴിയാത്തവ തന്നെ ഏറ്റവും കനമുള്ളതും ആഴമുള്ളതും.... ഭാവുകങ്ങള്‍..
    www.manulokam.blogspot.com

    ReplyDelete
  12. The best one of yours I've ever read... :)

    ReplyDelete
  13. സ്വപ്നമായിരുന്നോ ? എങ്കിലും നന്നായിരുന്നു,,!

    ആശംസകള്‍ !

    ReplyDelete
  14. ഓരോ ജീവിതവും ഓരോ സ്വപ്നങ്ങള്‍ ...സ്വപ്നങ്ങള്‍ നെയ്തു കൂട്ടാനുള്ള ഓരോ ജീവത യാത്രകള്‍ ... വീണ്ടും വരാം ... സസ്നേഹം ...

    ReplyDelete
  15. എടാ... സ്വപ്നങ്ങൾ ഇങ്ങിനെ പറഞ്ഞു നടക്കരുത്.. യാഥാർത്യമാവില്ലെന്നാ.. പഴമൊഴി... സ്വപ്നങ്ങൾ എന്നും സ്വപ്നങ്ങൾ ആകട്ടെ.. യാഥാർത്ഥ്യങ്ങളീലേക്കുള്ള ..പ്രതീക്ഷയുടെ ഇടവഴികളിലൂടെ.. പ്രകാശം പരത്തി അങ്ങിനെ.. മനസിനെ കുളിരണിയിക്കട്ടെ.

    ReplyDelete
  16. ശ്ശൊ .. അത് സ്വപ്‌നമായിരുന്നോ...
    സാരല്യ.. ഒന്ന് വെയ്റ്റ് ചെയ്യ്.....
    ചെലപ്പോ നടന്നാലോ.....

    എല്ലാവിധ നന്‍മകളും നേരുന്നു..

    ReplyDelete
  17. പ്രണയ ലേഖനം ഇഷ്ടപെടുന്ന എനിക്ക് ..ഒരു പാടിഷ്ടമായി ..ഇന്നുള്ള പ്രണയങ്ങളില്‍ കാണാന്‍ പറ്റാത്ത ഒന്ന് .....അത് കൊണ്ട് തന്നെ ഇന്നത്തെ പ്രണയം ആത്മാര്‍ത്ഥ മാണോ ....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  18. ജാബിറേ ഇഷ്ടായെടാ ഇത്..

    ReplyDelete
  19. പറയല്ലേ....
    പറഞ്ഞ പ്രണയങ്ങള്‍ മനോഹരം, പറയാത്തവ അതി മനോഹരം !!!!

    ReplyDelete
  20. ഈ പ്രണയ സ്വപ്ന യാത്രയില്‍
    ജാബിറിന്റെ തെളിഞ്ഞ നന്മയുടെ മനസ്സ്
    എനിക്ക് വ്യക്തമായി കാണാന്‍ സാധിച്ചു.
    ഞാനും ഒരു സ്വപ്നജീവിതന്നെ
    തുടരുക..

    ReplyDelete
  21. ഇതൊരു കേവല സ്വപ്നമല്ല. 'വൃത'വിശുദ്ധിയുടെ തെളിമയാര്‍ന്ന മുഖമാണ്.

    ReplyDelete