Tuesday, August 9, 2011

ഹാപ്പി ഡേയ്‌സ്

യാത്രകളിലെല്ലാം
വഴിതെറ്റാതെ
മുന്നോട്ടുള്ള പ്രയാണത്തിൽ
സങ്കടങ്ങളൂം, സന്തോഷങ്ങളൂം
പങ്കുവെക്കുവാൻ
നൊമ്പരങ്ങളുടെ ഓർമ്മകളിലേക്ക്
വിട പറയും വരെ  (?)
സ്നേഹത്തിൻ സ്വരമായി
ഒന്നുചേരാം...

Thursday, August 4, 2011

തുറന്നെഴുത്ത്‌

ഒരു വരിപോലും 
ഒഴിവാക്കിയില്ല, 
ഒരു നിമിഷം പോലും 
ഓര്‍മ്മ വിട്ടില്ല, 
ഒരു തുറന്നെഴുത്ത്‌ 
പൂര്‍ത്തിയാക്കി, 
എഴുതിയത്‌ മുഴുവന്‍ 
സത്യമായിട്ടും 
അവരെന്നെ കളളനെന്നു വിളിച്ചു 
അവസാനം 
ഞാന്‍ എഴുതി ചേര്‍ത്തു 
``നിങ്ങള്‍ എന്നെ കള്ളനാക്കി'' 
എന്ന കള്ളവും.

Monday, July 18, 2011

ആധുനികത


കുറെ വരച്ചു നോക്കി
കഴിയുന്നില്ല.
പിന്നെ, എഴുതി നോക്കി
പറ്റുന്നില്ല.
അവസാനം, ധരിച്ചു നോക്കി
അതു ഓക്കെ.
കലാകാരൻ ഒരു ജുബക്കുള്ളിൽ
അങ്ങനെ നടന്നു നോക്കി.

അല്ലാഹുവിലേക്ക്...

അവിടുത്തെ
ആ തിരുനോട്ടം
അറിഞ്ഞിരുന്നു.
അതുപക്ഷെ,
അവസാനം,എന്നോടു പറഞ്ഞ
ആജ്ഞകളായിരുന്നു എന്ന്
‌അറിയില്ലായിരുന്നു.
അത്ര,ശ്രദ്ധയില്ലാതെ
അശ്രദ്ധനായി, ഞാന്‍
അകലെങ്ങളിലേക്ക്
‌അകന്നു.

അപ്പോള്‍
അവിടെങ്ങളില്‍
ആകസ്മികമായി
അദ്യ്രശ്യനായി
ആ വിരുന്നുക്കാരന്‍
അല്ലാഹുവിന്‍
അറിയിപ്പുമായി
അടുത്തിരുന്നു.
ആ ദൌത്യനിര്‍വ്വഹകാരന്‍.
അസ്രാ ഇല്‍ (അ)

അകലെങ്ങളിലേക്ക്‌
അകലാന്‍ വിധിക്കപ്പെട്ട
അദ്ര്യശ്യനാം
ആത്മാവ്‌
അല്ലാഹുവിന്‍ കല്‍പന
അനുസ്യതമാക്കി
അവിടുത്തെ ചുണ്ടുകളില്‍
അശ്ഹദു മൊഴിഞ്ഞു

അല്ലാഹുവിന്‍
അടുപ്പത്തിലേക്ക്‌
അല്ലാഹുവിന്‍
അനുഗ്രഹത്തിലേക്ക്‌
അല്ലാഹുവിന്‍
അനുരാഗത്തിലേക്ക്
‌അല്ലാഹുവിന്‍
അനന്തമാം ലോകങ്ങളിലേക്ക്‌


*എണ്റ്റെ വല്ല്യുമ്മ ഈ ലോകത്തോട്‌ വിട പറഞ്ഞിട്ട് ഒരു വർഷം തികയുന്നു...
അവരുടെ ആത്മാവിനു സമാധാനവും രക്ഷയും ഉണ്ടാവട്ടെ..
അല്ലാഹു അവരുടെ പരലോകജീവിതം അനുഗ്രഹിക്കുമാറാവട്ടെ

Wednesday, July 6, 2011

ആശാന്‍






ഭാവങ്ങളില്ലാത്ത 
മുഖങ്ങളില്‍ ഛായം പൂശി 
അരങ്ങില്‍ ആശാന്‍ 
ചമയുമ്പോള്‍ 
വിദേശിയുടെ മുഖത്ത്‌ 
ഭാവങ്ങള്‍ വന്നു 
തുടങ്ങിയിരുന്നു.

Saturday, May 14, 2011

നന്മ

യാ അല്ലാഹ്,
മറ്റിടങ്ങളില്‍
ആരുടെയോ അധീനതയില്‍
ഒളിഞ്ഞിരിക്കുന്ന കുറ്റങ്ങള്‍
നീ എനിക്ക് കാണിച്ച്തരുത്.

എന്നിലെ
ഹൃദയകൂടാരത്തില്‍
ദുര്‍ഗന്ധം വമിക്കുന്ന
ഹീനമായ കുറ്റാണുകളെ
മാത്രം, നീ എനിക്ക്
തുറന്ന് താ...
ഞാന്‍ എത്രെ നീചൻ!!

എന്നിലെ നന്മകള്‍
കാണാതെ പോയാലും
സുഹൃത്തിന്റെ
നന്മകള്‍ തിരിച്ചറിയുവാന്‍
നീ എനിക്ക് കഴിവ്
നല്‍കണമേ...

Monday, March 28, 2011

അകലം

മരണമെന്ന
വാതില്‍
അകലങ്ങളിലല്ല,
പ്രണയത്തിന്‍
കല്പടവുകളില്‍
നീ എന്നെ
കണ്ടപ്പോള്‍.