ഞാന്‍ അശക്തനാണ്
(അതീതം)
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് msf അനുസ്മരണ പതിപ്പില്‍ എഴുതിയ കവിത
വാക്കുകളിൽ
വാചാലനായി
വര്‍ണ്ണിക്കാനാവുന്നില്ല.
കവിതകളിൽ
കാൽപനികമായി
കുറിച്ചെടുക്കാനാവുന്നില്ല.
എഴുത്തുകളിൽ
എത്രത്തോളം
എത്തിച്ചേരാനാവുന്നില്ല.
ചിത്രങ്ങളിൽ
ചരിത്രത്തെ
ചലിപ്പിക്കാനാവുന്നില്ല.
സംഗീതത്തിൻ
സപ്തസ്വരങ്ങൾ
സമ്പൂര്‍ണ്ണമാകുന്നില്ല.
ഓർമ്മകൾ
ഓര്‍ത്തെടുക്കുവാനാകുന്നില്ല
ഒരു നൊമ്പരമായി
ഒഴുകിക്കൊണ്ടിരിക്കുകയാണ്.
അവിടുത്തെ
ആ അസാന്നിദ്ധ്യം
അത്രമേല്‍
അശകതനാക്കുകയാണ്.
ഞാൻ
അവിടുത്തെ
അവതരിപ്പിക്കുവാൻ
അതീതൻ
അത്രമേൽ
അശകതം
ആ മഹത്വത്തെ
വര്‍ണ്ണിക്കുവാൻ........ .......36
തങ്ങളോടുള്ള ആദരവു തുളുബി നില്‍കുന്ന വാക്കുകള്‍
ReplyDeleteഓ.ടോ: വാക്കുകള്‍ക്ക് കൂട്ടക്ഷരം ഉപയോഗിച്ചാല്‍ വായിക്കുവാന്‍ ഒരു ഒഴുക്കുണ്ടാകും ...അര്‍ഥം പെട്ടെന്ന് പിടികിട്ടുകയും ചെയ്യും ...എഴുത്ത് തുടരുക
@ഭൂതത്താന്‍ :)
ReplyDeletegood one :)
ReplyDelete