Wednesday, November 30, 2011

ശിഷ്ടം






കാലം പഴകി തീർത്ത ദുരന്തം
എൻ മനസ്സിലും അലതല്ലുകയാണോ?
എങ്ങും മൗനത്തിൽ ചാലിച്ച വാക്കുകൾ മാത്രം വരയിടുന്നു.
പ്രതീക്ഷകളുടെ അസ്‌തമയം കണ്ടുതുടങ്ങിയോ?
എത്ര നേരം നിന്നെ ആലോച്ചിട്ടും ഒന്നും ഓർമ്മകളില്ലാതെ
മറന്നുപോയ നിമിഷങ്ങളായി മാത്രം ജീവിതം കണക്കാക്കിയോ?
എവിടെയും വെള്ളപ്പാച്ചിലിൽ  ഒഴുകി വന്ന ശിഷ്ടങ്ങളുടെ സമൃതിപഥങ്ങളായി,
നാളെക്കു വേണ്ടി മാറ്റി കുറിച്ച വീഥികളിൽ ആരുമില്ലാതെയാക്കുമോ?
ഏകാന്തപഥികനായി ഞാനൊരു കൂട്ടുക്കാരനെ അന്വേഷിച്ച്
ദൂരങ്ങളിൽ നിന്നു ദൂരങ്ങളിലേക്ക് വഴി താണ്ടാനാവാത്തെ നിൽക്കുമോ?

ചോദ്യങ്ങൾ മാത്രമായി അവശേഷിക്കില്ല.....
ഉത്തരങ്ങൾ കണ്ടെത്തിയാലും ഇല്ലെങ്കിലും......


-സുഫ്‌സിൽ

5 comments:

  1. നന്നായിട്ടുണ്ട് .. ആശംസകള്‍

    ReplyDelete
  2. പ്രാര്‍ഥനകള്‍ കൊണ്ടൊരു സുരക്ഷിതത്വം ഉണ്ടാവും മുല്ലപ്പെരിയാറിന്.
    അങ്ങിനെ ആഗ്രഹിക്കാനേ പറ്റൂ.
    വരികള്‍ നന്നായി ജാബിര്‍
    പ്രാര്‍ത്ഥന.

    ReplyDelete