Saturday, November 12, 2011

കാലം മായ്ച്ച പുഞ്ചിരി



"ഇജ്ജ്  എന്താ ഇങ്ങ്നാ കാട്ട്ണ്" ബീവാത്തുമ്മ ഉറക്കെ ചോദിച്ചു കൊണ്ടിരുന്നു,  "മരിയാതക്ക് ഇങ്ങള് അങ്ങോട്ട് കയറിക്കോ" മൊയ്‌തീൻ ട്രെയിനിലേക്ക് ഉമ്മയെ ഉന്തിക്കയറ്റി. 

"യാത്രക്കാരുടെ ശ്രദ്ധക്ക്... ട്രെയിൻ നമ്പർ 16306, കണ്ണൂരിൽ നിന്നും ഏറണാകുളം വരെ പോകുന്ന കണ്ണൂർ- ഏറണാകുളം ഇന്റർ സിറ്റി എക്സ്പ്രസ്സ് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നു" അനൌണ്സ്മെന്റിനിടയിലും.. ബീവാത്തുമ്മയുടെ ശബ്‌ദം ഉറക്കെ കേൾക്കുന്നുണ്ടായിരുന്നു. ആരോ ബലം പ്രയോഗിച്ച്  കൊണ്ട് പോകും പോലെയുള്ള കാഴ്ച്ച മറ്റു യാത്രികരുടെ മുഖങ്ങളിൽ പതിഞ്ഞു നിൽക്കുന്നു. " എന്റെ റബ്ബേ, ഇങ്ങോട്ടാ ഈ യാത്ര ? എന്റെ മകൻ എന്നോട്.....!!! " ബീവാത്തുമ്മ ആത്മഗതം ആരും അറിയാതെ പറഞ്ഞു കൊണ്ടിരുന്നു. തിക്കിതിരക്കി  സ്നേഹാലയം എന്നു പേരിട്ടു വിളിക്കുന്ന വൃദ്ധസദനത്തിലേക്കുള്ള യാത്രയിൽ ഉമ്മാക്കു മൊയ്തീൻ സീറ്റു ഒപ്പിച്ചു കൊടുത്തു.

മനസ്സിന്റെ നൊമ്പരങ്ങളെ ദൈവത്തോട് പറയുന്ന കാഴ്ച്ച, ചുവന്ന കുഞ്ഞുടുപ്പിട്ട പാറുക്കുട്ടിയുടെ കണ്ണുകളിലേക്കും ഒരു അപായ സൂചന എന്നോണെം എത്തി. അവൾ കുറെ നേരം വരണ്ടു കീറിയ  ബീവാത്തുമ്മയുടെ മുഖത്തേക്കു നോക്കിയിരുന്നു. അക്രമിന്റെ നേരെ പാറുക്കുട്ടി തന്റെ ചെറുചുണ്ടിലൂടെ സ്വകാര്യം ചോദിച്ചു : "എന്താ വല്ല്യുമ്മ വല്ലാത്തെയിരിക്കുന്നു ഇക്കാ ?" തന്റെ ചിന്തകളെ സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് വലിച്ചു ചേർക്കാതെ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ലെന്ന ഭാവത്താൽ "ആആആ "എന്ന ഉത്തരമില്ലാ ഉത്തരം നൽകി അക്രം രക്ഷപ്പെട്ടു.

അതിവേഗത്തിൽ ബഹുദൂരം പിന്നിടുന്ന ട്രെയിനിലെ ജനാലകളിലൂടെ ഹരിതഭംഗിയിൽ വയലുകളിലേക്ക് കുഞ്ഞു കണ്ണുകളെ തിരിച്ചുവെച്ചു പാറുക്കുട്ടി വലിയലോകത്തെ ആലോചിച്ചിരുന്നു.

23 comments:

  1. ഇത്തിരി വരികളിൽ ഒത്തിരി വലിയ കഥ! മക്കളിൽ പ്രതീക്ഷയർപ്പിയ്ക്കാനാവാത്ത കാലം.... മാതാപിതാക്കൾക്ക് മൃതിയേക്കാൾ ഭയാനകം!

    ഇനിയും എഴുതൂ!

    ReplyDelete
  2. മനോഹരമായ ഒരു കഥ ,ഒരല്‍പം കൂടെ ഏകാഗ്രത പാലിച്ചിരുന്നെങ്കില്‍ ഉജ്ജ്വലമായേനെ ...

    ReplyDelete
  3. ഈ കാലത്തിനു പറ്റിയ വിഷയം തന്നെ..........

    നന്നായിട്ടുണ്ട്......

    ReplyDelete
  4. പാറുക്കുട്ടി നാളത്തെ ബീവാത്തുമ്മയാണ് ...
    അക്രം നാളത്തെ മോയ്ദീനും !!!
    അത് തിരിച്ചറിയുന്നത് ഒരു പക്ഷെ ബീവാത്തുമ്മ മാത്രമായിരിക്കും

    ReplyDelete
  5. നല്ല ചിന്ത!
    മക്കളെ കണ്ടും മാമ്പൂ കണ്ടും അച്ഛനമ്മമ്മാര്‍ കൊതിക്കരുത്‌!

    (പോസ്റ്റ്‌ കണ്ടും കമന്റ് ബോക്സ് കണ്ടും ബ്ലോഗര്‍മാരും കൊതിക്കരുത്‌)

    ReplyDelete
  6. ഒരു വലിയ കഥക്കുള്ള ത്രെഡ് ഉണ്ടായിരുന്നല്ലോ? ഇന്നിന്റെ ഒരു ശാപമാണോ ഈ ഒരു "കയ്യൊഴിയൽ"?
    ഒരു നോർവീജിയൻ സുഹൃത്ത് ഒരിക്കൽ ഓഫീസിലെ കടലാസുകൾ തരം തിരിക്കുന്നതിനിടെ കളിയാക്കിപ്പറഞ്ഞു ' നിങ്ങൾ ഇന്ത്യക്കാർ ഒന്നും കളയില്ല. ആവശ്യം കഴിഞ്ഞാലും എല്ലാം അങ്ങിനെ വെറുതേ സൂക്ഷിച്ചു വെക്കും, അതുകൊണ്ടല്ലേ പ്രായമേറിയ മാതാപിതാക്കളെയും പേറി നടക്കുന്നതും". അവനെ ഉടനേ തിരുത്തേണ്ടി വന്നു, "സുഹൃത്തേ ഞങ്ങളും മാറിത്തുടങ്ങിയിട്ടുണ്ട്. "

    ReplyDelete
  7. നമുക്ക് നഷ്ട പെടുകയാണോ ..നമ്മുടെ മൂല്യങ്ങള്‍ ...:( ആരാ ഈ പ്രൊഫൈലിലെ ഉമ്മ .....ഈ ഉമ്മ എന്റെയും ഉമ്മയാണ് കേട്ടോ ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  8. നാളത്തെ നമ്മുടെ ജീവിതത്തില്‍ എങ്ങനയന്നു നമ്മുക്ക് പറയുവാന്‍ കഴിയില്ല.
    ജാബ്ബിര്‍ ഈ കഥ നന്നായിട്ടുണ്ട് ഇതു പോലെ ഇനിയും പ്രദീക്ഷിക്കുന്നു ...

    ReplyDelete
  9. ഇജ്ജ്‌ എഗുതിയ കിസ ഞമ്മള് ബായിച്ചു. ചേലുണ്ട്.

    ReplyDelete
  10. വളരെ നന്നായി, പക്ഷെ ധൃതി ഒഴിവാക്കി കുറച്ചൂടെ വലുതാക്കി എഴുതിയിരുന്നു എങ്കിൽ വളരെ വളരെ നന്നാവുമായിരുന്നു...

    ReplyDelete
  11. ഇന്നിന്റെ യാഥാർത്ഥ്യം വളരെ മനോഹരമായി അവതരിപ്പിച്ചു. പക്ഷേ കുറച്ചുകൂടി വലുതാക്കി എഴുതാമായിരുന്നു. ആത്മഗതത്തിൽ തന്റെ വ്യസനം അടക്കം ചെയ്തിട്ടുണ്ടെങ്കിലും പ്രധാന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങൾക്ക് ഇടം കുറഞ്ഞുപോയി...

    ReplyDelete
  12. തിരഞ്ഞെടുത്ത വിഷയം നന്നായി പക്ഷെഎന്തിനാ ദ്രിതികാണിച്ചേ കുറച്ചുംകൂടെ എഴുതാമായിരുന്നു

    ReplyDelete
  13. നമ്മുടെ കാലത്തിന് അതിന്‍റെ നന്മകളും തിന്മകളുമുണ്ട്. തിന്മകളില്‍ ഏറ്റവും ഭീതിപ്പെടുതുന്നതാണ് മാതാപിതാക്കളോടുള്ള ക്രൂരമായ വ്യവഹാരം. ആരോരും നോക്കാനില്ലാത്ത വൃദ്ധ സദനത്തില്‍ ഉമ്മയെ കൊണ്ട് പോയി തള്ളി സുഖമായി ഒരു മകന്‍ ജീവിക്കുന്നതെങ്ങനെ? മനസ്സാക്ഷി ശിഷ്ട കാലം അയാളെ വെട്ടയാടില്ലേ? വയസ്സായ മാതാ പിതാക്കളുണ്ടായിട്ടും സ്വര്‍ഗം കിട്ടാത്തവന്‍റെ അവസ്ഥ ദയനീയം തന്നെ എന്ന് നബി പറയുന്നുണ്ട്. സ്വര്‍ഗത്തിലേക്കുള്ള എളുപ്പ വഴിയാണ് പ്രായം ചെന്ന മാതാപിതാക്കള്‍; നീതിമാനായ ദൈവം കനിഞ്ഞരുളിയ അവസരം ഫലപ്രദമായി ഉപയോഗിക്കുന്നവനാണ് വിരുതന്‍.

    ReplyDelete
  14. വൃദ്ധ സദനങ്ങളെ വയസ്സായവര്‍ ഭയപ്പെടുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. മക്കള്‍ അവരെ സദനങ്ങ ളില്‍ എത്തിക്കുമോ എന്നാവും അവരുടെ ഭയം.

    ReplyDelete
  15. മനസ്സാക്ഷിക്കു നേരെ തിരിച്ചുവെച്ച്ച്ച എഴുത്ത്. നല്ല ചിന്ത..

    ReplyDelete
  16. കുറച്ചു വരികളില്‍ വലിയ കാര്യം പറഞ്ഞു ...!

    ReplyDelete
  17. അമ്മ ഒരു സ്രെഷ്ട്ടവ് മാത്രമല്ല നമ്മുടെ ദൈവം കൂടിയാണ് ..നമ്മള്‍ മറക്കുന്ന സത്യം

    ReplyDelete
  18. നല്ല വിഷയം...

    നന്‍മകള്‍ നേരുന്നു..

    ReplyDelete
  19. നാളെ ഒരുപക്ഷെ നമ്മുടെയൊക്കെ അവസ്ഥ..!!

    ReplyDelete
  20. ഉന്തി തള്ളി മക്കള്‍ കൊണ്ട് വിടുന്നതിനു മുന്‍പേ സ്വമേധയാ പോയി സ്ഥലം പിടിക്കുന്നതായിരിക്കും ഭാവിയില്‍ ബുദ്ധി.
    കാര്യങ്ങള്‍ അത്ര മോശമായി കൊണ്ടിരിക്കുന്നു ഇവിടെ .... കലികാലം
    ആശംസകളോടെ ..... (തുഞ്ചാണി)

    ReplyDelete